കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരുടെ സ്വർണ്ണ ഭ്രമം വർധിക്കുന്നു; ഇറക്കുമതി ഇരട്ടിയായി, കള്ളക്കടത്ത് സ്വർണ്ണത്തിലും വർധന!

  • By Desk
Google Oneindia Malayalam News

ദില്ലി: സ്വർണ്ണത്തിന് റോക്കറ്റ് വിട്ടപോലെ വില കുതിച്ചുയരുന്നുണ്ടെങ്കിലും ഇന്ത്യക്കാരുടെ സ്വർണ്ണ ഭ്രമം ഏറുന്നു. സ്വർണ്ണ ഇറക്കുമതി ഇരട്ടിയായി വർ‌ദ്ധിച്ചു. ജൂലൈ - സെപ്റ്റംബർ കാലയളവിലാണ് സ്വർണ്ണ ഇറക്കുമതി ഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നത്. 165 .7 ടൺ സ്വർണ്ണമാണ് ഇക്കാലയളവിൽ ഇന്ത്യയിലേക്കെത്തിയത്. ‌

ഡൊണാൾഡ് ട്രംപ് മദ്യപിക്കുമോ? മദ്യത്തിന് അടിമയായ മൂത്ത സഹോദരന് പറ്റിയത്... ട്രംപ് തുറന്ന് പറയുന്നു!ഡൊണാൾഡ് ട്രംപ് മദ്യപിക്കുമോ? മദ്യത്തിന് അടിമയായ മൂത്ത സഹോദരന് പറ്റിയത്... ട്രംപ് തുറന്ന് പറയുന്നു!

ജനങ്ങൾക്ക് ഭീഷണിയായി ഗ്യാസ് റീഫില്ലിങ്; ഗ്യാസ് മറിച്ച് വിൽക്കുന്ന സംഘം പിടിയിൽ!ജനങ്ങൾക്ക് ഭീഷണിയായി ഗ്യാസ് റീഫില്ലിങ്; ഗ്യാസ് മറിച്ച് വിൽക്കുന്ന സംഘം പിടിയിൽ!

കഴിഞ്ഞ വർഷം ഇതേ കാലയളവിനെയപേക്ഷിച്ചു ഇരട്ടിയിലേറെ സ്വർണ്ണമാണ് ഇത്തവണ എത്തിയിരിക്കുന്നത്. ജിഎസ് ടി സംബന്ധിച്ച അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിലും ഇറക്കുമതിയിൽ വൻ വർധന എന്നത് അതിശയിപ്പിക്കുന്ന കര്യമാണ്. കള്ളക്കടത്ത് സ്വർണ്ണത്തിന്റെ കാര്യത്തിലും വർധന പ്രകടമാണ്. 46 ടൺ സ്വർണ്ണം കള്ളക്കടത്തായി എത്തിയിട്ടുണ്ട് എന്നാണ് വിവരം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 25.2 ടൺ സ്വർണ്ണമാണ് കള്ളക്കടത്തായി എത്തിയത്.

സൗത്ത് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയതത് 33 ടൺ

സൗത്ത് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയതത് 33 ടൺ

സൗത്ത് കൊറിയയിൽ നിന്ന് മാത്രം 33 ടൺ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഈ രാജ്യവുമായുള്ള സ്വതന്ത്ര വ്യാപാര കരാറാണ് ഇതിനു കാരണമായി പറയുന്നത്.
നേരത്തെ ആഗസ്റ്റില്‍ സ്വര്‍ണ്ണ വില്‍പ്പന്ന പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിന് കീഴില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം നടത്തിയിരുന്നു.

വ്യക്തിഗത തിരിച്ചറിയൽ നമ്പർ

വ്യക്തിഗത തിരിച്ചറിയൽ നമ്പർ

50,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ്ണ വില്‍പ്പനകള്‍ക്ക് ഉപഭോക്താക്കളുടെ നികുതി കോഡ് അല്ലെങ്കില്‍ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ എന്നീ രേഖകള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ആവശ്യക്കാരുടെ എണ്ണം വർധിച്ചു

ആവശ്യക്കാരുടെ എണ്ണം വർധിച്ചു

ലോകത്തില്‍ സ്വര്‍ണ്ണ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി സ്വര്‍ണ്ണത്തിന്റെ ആവശ്യകത ഉയര്‍ന്നിട്ടുണ്ടെന്നും വിവാഹ സീസണിന്റെ ആരംഭവും അതിനൊപ്പം ദീപാവലി, ദസറ ആഘോഷങ്ങളും കാരണമാണ് സ്വര്‍ണ്ണത്തിന്റെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുള്ളത്.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്

ആഗസ്റ്റില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് സര്‍ക്കാര്‍ നടപ്പിലാക്കിയെങ്കിലും ആക്ടിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. ജനങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു ചട്ടത്തെക്കുറിച്ച് അറിയാത്തതും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതുമാണ് ഇതിനുള്ള കാരണമെന്നാണ് .

English summary
According to a GFMS Thomson Reuters gold survey released on Thursday, “The September quarter’s official gold imports were 132.7 tonnes, representing a 66 per cent rise."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X