Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ സ്വർണം വാങ്ങുന്നത് നിർത്തി; ഇപ്പോള്‍ നിക്ഷേപം വെള്ളിയില്‍: കാരണം പറഞ്ഞ് പ്രമുഖ നിക്ഷേപകന്‍ ജിം റോജേഴ്സ്

വെള്ളിയിലെ നിക്ഷേപം വർധിപ്പിക്കണമെന്നാണ് അടുത്ത കാലത്തായി വിവിധ സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രശസ്ത നിക്ഷേപകനും എഴുത്തുകാരനുമായ ജിം റോജേഴ്സും ഇതേ അഭിപ്രായം പങ്കുവെച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. സ്വർണവും വെള്ളിയും തന്റെ കൈവശം നിലനിർത്തുമെന്നും അവ തന്റെ കുട്ടികൾക്കായുള്ള "സമ്പത്തിന്റെ പൈതൃക"മായി കണക്കാക്കുന്നുവെന്നുമാണ് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ആഴ്ച വെള്ളി വാങ്ങിയെന്നും വില കുറവായി തുടരുകയാണെങ്കിൽ കൂടുതൽ വാങ്‌ഗുമെന്നും റോജേഴ്സ് വ്യക്തമാക്കി. എക്കണോമിക് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "കഴിഞ്ഞ ആഴ്ച ഞാൻ കൂടുതൽ വെള്ളി വാങ്ങി. വെള്ളിയുടെ വില കുറഞ്ഞ് തുടർന്നാൽ, ഞാൻ കൂടുതൽ വാങ്‌ഗും," റോജേഴ്സിനെ ഉദ്ധരിച്ച് എക്കണോമിക് റിപ്പോർട്ട് ചെയ്തു. സ്വർണം തന്റെ കൈവശമുണ്ടെങ്കിലും, സ്വർണത്തിന്റെ വില ഇപ്പോൾ ഉയർന്നതിനാൽ വെള്ളി വാങ്ങുന്നത് കൂടുതൽ ആകർഷകമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

gold-silver-small-

"എന്റെ കൈവശം സ്വർണമുണ്ട്, പക്ഷേ ഞാൻ ഇപ്പോള്‍ സ്വർണം വാങ്ങുന്നില്ല. വെള്ളിയാണ് കൂടുതലായി വാങ്ങുന്നത്. കാരണം അതിന്റെ വില കുറഞ്ഞിരിക്കുന്നു, സ്വർണത്തിന്റേത് അങ്ങനെയല്ല. എന്റെ കുട്ടികൾ ഒരു ദിവസം എന്റെ വെള്ളിയും സ്വർണവും സ്വന്തമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് അവർക്കുള്ള വലിയ നിക്ഷേപമായിരിക്കും," അദ്ദേഹം വിശദീകരിച്ചു.

പണപ്പെരുപ്പത്തിനും വിപണിയിലെ അനിശ്ചിതത്വത്തിനും എതിരെ ഒരു സുരക്ഷാ കവചമായാണ് (hedge) പരിചയസമ്പന്നരായ നിക്ഷേപകർ വെള്ളിയെ കാണുന്നത്. പ്രശസ്ത നിക്ഷേപകനായ റോബർട്ട് കിയോസാക്കിയും സ്വർണവും വെള്ളിയും നിക്ഷേപത്തിന് അനുയോജ്യമാണെന്ന് വാദിക്കുന്നു. സ്വർണത്തെ അപേക്ഷിച്ച് വെള്ളി താരതമ്യേന താങ്ങാവുന്ന വിലയുള്ളതും വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കാക്കി തന്ത്രപരമായി വാങ്ങാന്‍ അനുയോജ്യവുമാണ്.

ആഗോള വിപണികളെക്കുറിച്ച് സംസാരിക്കവെ, റോജേഴ്സ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രശംസിക്കുകയും ചെയ്യുന്നു. പരിഷ്കരണങ്ങളും വളർച്ചാധിഷ്ഠിത നയങ്ങളും തുടർന്നാൽ ഇന്ത്യ ഏറ്റവും വാഗ്ദാനമുള്ള സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരിക്കും. ഇന്ത്യയ്ക്ക് എല്ലാം ഉണ്ട്. നേതൃത്വത്തിന് ശരിയായ മനോഭാവമുണ്ടെങ്കിൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിൽ ഒന്നായി വീണ്ടും സ്ഥാനം പിടിക്കും. ഇന്ത്യക്കാരുടെ ബുദ്ധിശക്തി, ആകാംക്ഷ, സങ്കീർണ്ണമായ ചിന്താഗതി എന്നിവ അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയും ഉസ്ബെക്കിസ്ഥാനും ഒഴികെ മറ്റെല്ലാ വിപണികളിൽ നിന്നും താൻ പിന്മാറിയെന്ന് റോജേഴ്സ് വ്യക്തമാക്കി. നല്ല മാറ്റങ്ങൾ നടക്കുന്ന, എന്തെങ്കിലും കാരണത്താൽ തളർന്ന ഒരു രാജ്യം ഞാൻ കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യൻ വിപണി താഴേക്ക് പോയാൽ, താൻ വീണ്ടും ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ യുഎസ് ഡോളർ കൈവശം വെച്ചിട്ടുണ്ടെങ്കിലും, അമേരിക്കയുടെ വർധിച്ചുവരുന്ന കടബാധ്യതയെക്കുറിച്ച് റോജേഴ്സ് മുന്നറിയിപ്പ് നൽകി. അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ കടക്കാരനാണ് ഭാവിയിൽ ഭയാശങ്കയാൽ ഡോളർ ഉയർന്നാൽ അത് വിറ്റഴിക്കാനാണ് തന്റെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, യുഎസ് ഡോളറിന് പകരം മറ്റൊരു കറൻസി കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+