സ്വർണം കയ്യിലുള്ളവർക്ക് കൂടുതല്‍ നേട്ടം: കേന്ദ്രം ആ തീരുമാനത്തിലേക്ക് എത്തുമോ? വേണമെന്ന് മലബാർ ഗോള്‍ഡും
ഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ രണ്ടാം ബജറ്റിനായുള്ള കാത്തിരിപ്പിലാണ് വ്യവസായ ലോകം. അടുത്ത മാസം ആദ്യം നിർമ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതികൾ കൂടുതൽ ആകർഷകമാക്കുമെന്ന പ്രതീക്ഷിയാണ് മലബാർ ഗോള്‍ഡ് ചെയർമാന്‍ എംപി അഹമ്മദ് വ്യക്തമാക്കുന്നത്. 2024 കേന്ദ്ര ബജറ്റിൽ സ്വർണ്ണ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് ശേഷം സ്വർണാഭരണങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
'2024 കേന്ദ്ര ബജറ്റിൽ സ്വർണ്ണ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് ശേഷം സ്വർണാഭരണങ്ങളുടെ ഡിമാന്‍ഡ് ശക്തിപ്പെട്ടു. അതുകൊണ്ട് മൂന്നാം എന്‍ ഡി എ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ, ആഭരണങ്ങൾക്കുള്ള ഉപഭോക്തൃ ആവശ്യം വർധിപ്പിക്കാൻ നയപരമായ തീരുമാനങ്ങളിലെ തുടർച്ചയാണ് ആഭരണ വ്യവസായം മേഖല പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.' എംപി അഹമ്മദ് പറഞ്ഞു.

വിലയേറിയ ആഭരണങ്ങളുടെ ഡിമാന്‍ഡും ഡിസ്പോസിബിൾ വരുമാനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനായി നികുതി ഇളവ് അടക്കമുള്ള നടപടികൾ ബജറ്റിൽ നിർദ്ദേശിക്കേണ്ടതുണ്ട്. ഉപഭോഗത്തില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച ചില തന്ത്രപരമായ നടപടികളും തീരുമാനങ്ങളും സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗം, സ്വർണ്ണ ധനസമ്പാദന പദ്ധതി (ഗോൾഡ് മോണിറ്റൈസേഷൻ സ്കീം) ജനങ്ങൾക്ക് കൂടുതൽ ആകർഷകമാക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുക എന്നതാണ്. ഇതിലൂടെ വീടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കൂടുതല്‍ സ്വർണ്ണം സമാഹരിക്കപ്പെടും. ഇതിലൂടെ സ്വർണ്ണ ഇറക്കുമതി ബിൽ കുറയുകയും കറൻ്റ് അക്കൗണ്ട് കമ്മി കുറയുകയും ചെയ്യും. അംഗീകൃതവും പ്രശസ്തവുമായ റീട്ടെയിൽ ജ്വല്ലറികളുടെ പങ്കാളിത്തം സുഗമമാക്കുന്നതിന് നിലവിലുള്ള സ്വർണ്ണ ധനസമ്പാദന പദ്ധതി പരിഷ്കരിക്കാനുള്ള നടപടികൾ സർക്കാർ നിർദ്ദേശിച്ചേക്കാം.
ചില്ലറവ്യാപാര ജ്വല്ലറി മേഖലയിലെ കണക്കിൽപ്പെടാത്ത ബിസിനസ്സ് തടയുന്നതിനുള്ള നടപടികളും ബജറ്റിൽ പ്രഖ്യാപിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവും ബജറ്റിൽ തുടരണം. സംഘടിത ജ്വല്ലറി റീട്ടെയിൽ വിഭാഗത്തിന് വിപണി സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ ഡിമാൻഡ് സെൻ്ററുകൾ കണ്ടെത്താനും കഴിയണമെന്നും എംപി അഹമ്മദ് കൂട്ടിച്ചേർത്തു.
വീടുകളില്‍ നിഷ്ക്രിയമായി കിടക്കുന്ന സ്വർണ്ണം ഉൽപ്പാദനപരമായി ഉപയോഗിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി 2025 ലാണ് കേന്ദ്ര സർക്കാർ ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി അവതരിപ്പിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന വലിയ അളവിലുള്ള സ്വർണം സമാഹരിച്ച് ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഉപാധികളില്‍ ഇളവ് വേണമെന്ന ആവശ്യം തുടക്കം മുതല്‍ തന്നെ ഉയർന്നിരുന്നു.
-
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത് -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications