Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം 10560 രൂപ വിലക്കുറവില്‍!! ആവശ്യക്കാര്‍ ഏറിയതോടെ കൂടിയത് 12000, വിപണിയില്‍ മറ്റൊന്ന് വരുന്നു

കൊച്ചി: സ്വര്‍ണവില ഓരോ ദിവസവും കുതിക്കുകയാണ്. ഇനിയും വില ഏറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രാജ്യങ്ങളും കോടീശ്വരന്മാരും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കണ്ടുതുടങ്ങിയതോടെയാണ് അതിവേഗ വില വര്‍ധനവ്. ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയാല്‍ ഇനിയും വില കൂടും. മാത്രമല്ല, അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹവും വില കയറുമെന്ന സൂചന നല്‍കുന്നു.

അതിനിടെയാണ് വിപണിയില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ ട്രെന്‍ഡ് മാറ്റുന്നത്. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ 24 കാരറ്റിനെ ആശ്രയിക്കുമ്പോള്‍ ആഭരണത്തിന് വേണ്ടി എല്ലാവരും 22 കാരറ്റിനെ ആശ്രയിച്ചിരുന്നു. വില ഏറിയതോടെ 18 കാരറ്റിലേക്ക് ആഭരണ പ്രേമികള്‍ മാറിയിട്ടുണ്ട്. എന്നാല്‍ 18 കാരറ്റിനും വില കൂടുകയാണ്. ഈ സാഹചര്യത്തില്‍ 14 കാരറ്റില്‍ വ്യത്യസ്തമായ ആഭരണങ്ങള്‍ ഇറക്കുകയാണ് വ്യാപാരികള്‍. അറിയാം വില വ്യത്യാസം...

gold-rate-18carat-1

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ച് 7595 രൂപയും പവന് 60760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കൂടി വരികയാണ്. ഇന്ന് 75 രൂപയാണ് ഗ്രാമിന് കൂടിയത്. ഈ കാരറ്റിലെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 6275 രൂപയാണ്. പവന് 50200 രൂപയും. ആദ്യമായിട്ടാണ് 18 കാരറ്റ് പവന് അര ലക്ഷം കടക്കുന്നത്. എന്നാല്‍ 22, 18 കാരറ്റുകളുടെ വിലയിലെ വ്യത്യാസം മനസിലാക്കിയതോടെ 18 കാരറ്റിലേക്ക് ആളുകള്‍ കൂടുന്നുണ്ട്.

10560 രൂപയുടെ കുറവ്

22 കാരറ്റ് സ്വര്‍ണത്തേക്കാള്‍ 10560 രൂപയുടെ കുറവാണ് 18 കാരറ്റ് ഒരു പവനിലുള്ളത്. കൃത്യമായ ഒരു വര്‍ഷം മുമ്പ്, അതായത് കഴിഞ്ഞ വര്‍ഷം ജനവുരി 29ന് 18 കാരറ്റ് ഗ്രാമിന് 4780 രൂപയായിരുന്നു. പവന് 38240 രൂപയും. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 12000 രൂപയുടെ കുറവായിരുന്നു അന്ന്. 22 കാരറ്റ് ഗ്രാമിന് ഒരു വര്‍ഷം മുമ്പ് 46240 രൂപയായിരുന്നു. ഇന്നത്തെ വിലയേക്കാള്‍ 14520 രൂപ കുറവ് എന്ന് ചുരുക്കം.

വെള്ളിയുടെ വിലയിലും ഈ വില വ്യത്യാസം പ്രകടമാണ്. ഒരു വര്‍ഷം മുമ്പ് ഗ്രാമിന് 78 രൂപയായിരുന്നു വെള്ളിക്ക് കേരളത്തില്‍ നല്‍കേണ്ടിയിരുന്നത്. ഇന്ന് 98 രൂപയാണ്. അതായത് ഗ്രാമിന് 20 രൂപ കൂടി. സ്വര്‍ണവില വന്‍തോതില്‍ കൂടി വരുന്നതിനാല്‍ 14 കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നു എന്ന മാറ്റവും വിപണിയില്‍ സംഭവിക്കുന്നുണ്ട്. ഈ കാരറ്റിലുള്ള സ്വര്‍ണം വിപണിയില്‍ നിറയുകയുമാണ്.

24 കാരറ്റില്‍ സമ്പൂര്‍ണമായ സ്വര്‍ണമായിരിക്കും. മറ്റു ലോഹങ്ങളുടെ സാന്നിധ്യമുണ്ടാകില്ല. 22 കാരറ്റ് സ്വര്‍ണത്തില്‍ 9 ശതമാനത്തോളം ചെമ്പ് ഉള്‍പ്പെടെയുള്ള മറ്റു ലോഹങ്ങള്‍ ഉണ്ടാകാം. എന്നാല്‍ 18 കാരറ്റില്‍ 25 ശതമാനം മറ്റു ലോഹങ്ങള്‍ ഉള്‍പ്പെടുത്തും. 14 കാരറ്റിലാകട്ടെ 58 ശമതാനം സ്വര്‍ണവും 42 ശതമാനത്തോളം മറ്റു ലോഹങ്ങളും അടങ്ങിയിരിക്കും.

22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ സ്വര്‍ണ പണയത്തിന് വേണ്ടി സ്വീകരിക്കുക. 22 കാരറ്റിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാനുള്ള ഒരു കാരണവും അതുതന്നെ. 18 കാരറ്റിന് വില കൂടി വരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ ഇവ കൂടി സ്വീകരിച്ചേക്കാം. പുതിയ സാഹചര്യത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിനും ഹാള്‍മാര്‍ക്കിങ് എച്ച്‌യുഐഡി രേഖപ്പെടുത്തണം എന്ന ആവശ്യമുണ്ടെന്ന് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറല്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+