Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് ഇടിവ്, പവന് 200 രൂപ കുറഞ്ഞു

കൊച്ചി: മഞ്ഞലോഹത്തിന്റെ മഞ്ഞളിപ്പുകള്‍ അവസാനിക്കുന്നോ... ലോകം സ്വര്‍ണത്തിലെ വിശ്വാസം ഉപേക്ഷിച്ച് ഓഹരി വിപണിയിലേക്ക് തന്നെ ചേക്കേറുകയാണോ... നാല് വര്‍ഷത്തിനിടെ സ്വര്‍ണ വിപണി കണ്ട ഏറ്റവും വലിയ വിലയിടിച്ചിലിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

സ്വര്‍ണം പവന് ഒറ്റയടിക്ക് 200 രൂപയാണ് കുറഞ്ഞത്. നിലവിലെ വില പവന് 19,400 രൂപയാണ്. ഗ്രാമിന് 2425.

Gold

ആഗോള വിപണിയില്‍ സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചിരിക്കുന്നത്.

ആഴ്ചകളായി സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സ്വര്‍ണ വില പവന് 20,000 ല്‍ താഴെ എത്തിയത്. കഴിഞ്ഞ ആഴ്ച വില 19,680 രൂപയായിരുന്നു. നവംബര്‍ 5 ന് വില വീണ്ടും കുറഞ്ഞ് 19,600 രൂപയായിരുന്നു. ഒറ്റദിവസം കൊണ്ടാണ് വില വീണ്ടും കുറഞ്ഞത്.

അന്താരാഷ്ട്ര തലത്തില്‍ ഓഹരി വിപണികളെല്ലാം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഓഹരി വിപണികളായ നാസ്ഡാക്കും ഡൗജോണ്‍സും പുത്തന്‍ ഉണര്‍വ്വാണ് പ്രകടമാക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ മന്ദത ഇപ്പോള്‍ പിന്‍വലിഞ്ഞുകൊണ്ടിരിക്കുന്നു എന്ന് വേണം വിശ്വസിക്കാന്‍. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇത് ദൃശ്യമാണ്.

ഓഹരി വിപണികള്‍ തകര്‍ന്നുതുടങ്ങിയപ്പോഴാണ് മികച്ച നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തെ കണാന്‍ തുടങ്ങിയത്. ഇതോടെ സ്വര്‍ണവില കുതിച്ച് കയറുകയും ചെയ്തു. എന്നാല്‍ നമ്മുടെ കേരളത്തില്‍ ഒരു നിക്ഷേപം എന്ന രീതിയിലല്ല പലരും സ്വര്‍ണത്തെ കാണുന്നത് എന്നതാണ് രസകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+