Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ റെഡി ആയിക്കോ; ആ കുതിപ്പ് ഇനിയുണ്ടാകില്ല... ആശങ്കയായി ഒരു കാര്യം മാത്രം

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ് വന്നിരിക്കുന്നത്. 2024ല്‍ കണ്ട വന്‍ കുതിപ്പ് ഈ വര്‍ഷം സ്വര്‍ണ വിലയില്‍ ഉണ്ടാകില്ലത്രെ. പ്രതീക്ഷിച്ച വര്‍ധനവുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് സൂചിപ്പിക്കുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തിടുക്കത്തില്‍ കുറയ്ക്കില്ല എന്ന വിവരം വന്നതോടെയാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം മന്ദഗതിയിലായത്.

2024ല്‍ സ്വര്‍ണത്തിന് 27 ശതമാനം വില വര്‍ധിച്ചിരുന്നു. ഔണ്‍സ് സ്വര്‍ണത്തിന് ആഗോള വിപണിയില്‍ വില 3000 ഡോളറിലേക്ക് അടുക്കുകയും ചെയ്തു. 2025ല്‍ വീണ്ടും സ്വര്‍ണം കുതിക്കുകയും 3000 ഡോളര്‍ പിന്നിടുകയും ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇതില്‍ നിന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പിന്നോട്ട് പോയിരിക്കുന്നത്.

goldprice-expectation

2026ന്റെ മധ്യത്തില്‍ മാത്രമേ വില 3000 ഡോളറിലേക്ക് എത്തൂ എന്നാണ് പുതിയ അനുമാനം. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരും. എന്നാല്‍ മറ്റു രീതിയിലുള്ള സ്വര്‍ണ ഇടപാടുകള്‍ പ്രതീക്ഷിച്ച പോലെ നടന്നേക്കില്ല. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വന്‍തോതില്‍ കുറയ്ക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഭരണമാറ്റം വന്നതോടെ പലിശ നയത്തിലും മാറ്റം വന്നു.

ഡൊണാള്‍ഡ് ട്രംപ് ഈ മാസം 20ന് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. രണ്ട് തവണ മാത്രമേ ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കൂ എന്നാണ് പുതിയ വിവരം. ഇതോടെ ആളുകള്‍ സ്വര്‍ണത്തിലേക്ക് അതിവേഗം തിരിയുന്ന സാഹചര്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ പൊടുന്നനെ സ്വര്‍ണം വില വര്‍ധിക്കാന്‍ സാധ്യതയില്ല.

വന്‍ കുതിപ്പ് ഉണ്ടാകില്ല എന്നേയുള്ളൂ...

ഈ വര്‍ഷം അവസാനത്തോടെ 2910 ഡോളറില്‍ വില എത്തിയേക്കുമെന്നാണ് പ്രതീക്ഷ എന്ന് വിപണി നിരീക്ഷകരായ ലിന തോമസും ഡാന്‍ സ്ട്രുവെനും പറയുന്നു. സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ മുഖ്യഘടകം കേന്ദ്ര ബാങ്കുകള്‍ വാങ്ങുന്ന തോത് തന്നെയായിരിക്കും. 2026 പകുതിയില്‍ പ്രതിമാസം 38 ടണ്‍ സ്വര്‍ണം എന്ന നിലയിലായിരിക്കും കേന്ദ്ര ബാങ്കുകള്‍ വാങ്ങുക എന്നും വിലയിരുത്തുന്നു.

2024ല്‍ വന്‍തോതിലുള്ള വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ഭരണം മാറിയ പിന്നാലെ ഡോളര്‍ കരുത്ത് കൂടുന്നതാണ് കണ്ടത്. ഇത് സ്വര്‍ണവില കുറയാന്‍ കാരണമായി. പലിശ നിരക്ക് തിടുക്കത്തില്‍ കുറയ്ക്കില്ലെന്ന വിവരം വന്നതും സ്വര്‍ണവിലയെ താഴ്ത്തി. പ്രതീക്ഷിച്ച കുതിപ്പ് ഉണ്ടാകില്ലെങ്കിലും നേരിയ തോതിലുള്ള വര്‍ധനവിനാണ് സാധ്യത.

എല്ലാം മാറിമറിയാം; ഇക്കാര്യം കൂടി അറിയണം

വിപണി സാഹച്യം മാറിമറിഞ്ഞാല്‍ സ്വര്‍ണവിലയില്‍ അതിവേഗം മാറ്റം വരും. വിപണിയില്‍ ആശങ്കയായി ചൈനയില്‍ നിന്നുള്ള എച്ച്എംപിവി വൈറസ് വാര്‍ത്തകള്‍ വരുന്നുണ്ട്. 2020ല്‍ കൊവിഡ് വ്യാപനമുണ്ടായ വേളയില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചിരുന്നു. ബിസിനസുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ വേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണം വാങ്ങിയതായിരുന്നു കാരണം.

സമാനമായ സാഹച്യം വീണ്ടും വരികയാണോ എന്ന ആശങ്ക വിപണിയില്‍ നിലവിലുണ്ട്. ചൈനയ്ക്ക് പുറമെ ഇന്ത്യയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എങ്കിലും ആശങ്ക വേണ്ടെന്ന് ചൈനീസ് ഭരണകൂടം പറയുന്നു. ശൈത്യകാലത്ത് സാധാരണയുള്ള വൈറസ് ആണിതെന്നും അവര്‍ സൂചിപ്പിക്കുന്നു. ജാഗ്രത പാലിക്കുക മാത്രം മതിയെന്ന് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധരും പറയുന്നു. ഇതുകൂടാതെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മാറ്റം വന്നാലും സ്വര്‍ണവില വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+