Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിൽ ഫോണുണ്ടോ ? സ്വന്തമായി സ്വർണാഭരണങ്ങളുടെ പണിക്കൂലി നോക്കാം, ഇങ്ങനെ

സ്വർണാഭരണങ്ങളോട് ഇന്ത്യക്കാർക്ക് ഒരുപടി ഇഷ്ടം കൂടുതലാണ്. സ്വർണം ഒരു നിക്ഷേപമായി സൂക്ഷിക്കാൻ മറ്റു പല മാർ​ഗങ്ങളുമുണ്ടെന്ന് പല തവണ പറഞ്ഞാലും ആഭരണമാക്കി വാങ്ങി വയ്ക്കാനാണ് മലയാളികൾക്കും പ്രിയം. സ്വർണാഭരണങ്ങൾ ഇല്ലാതെ ഇപ്പോഴും നമ്മുടെ പല ചടങ്ങുകളും നടത്തണമെന്ന് പറഞ്ഞാൽ പലരും നെറ്റി ചുളിയ്ക്കും. അത്രയ്ക്കും സ്വാധീനമാണ് ഈ മഞ്ഞ ലോഹം നമ്മളിൽ ചെലുത്തിയിരിക്കുന്നത്.

സ്വർണാഭരണങ്ങൾ വാങ്ങാനായി നമ്മൾ ജ്വല്ലറിയിൽ പോയെന്നിരിക്കട്ടെ. സാധാരണ ​ഗതിയിൽ സെയിൽസ്മാൻ നമ്മളോട് പറയുന്ന പണിക്കൂലി നമ്മളങ്ങ് കേൾക്കും. എന്നാൽ ഇത്രയും വില കൊടുത്ത് ഒരു സാധനം വാങ്ങിക്കുമ്പോൾ അത് സ്വയം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൂടെ കടമയാണ്. അപ്പോൾ നിങ്ങൾ വാങ്ങാൻ പോകുന്ന സ്വർണാഭരണത്തിന്റെ പണിക്കൂലി എങ്ങനെ കൃത്യമായി കണക്കുകൂട്ടാം എന്ന് നോക്കാം.

gold

ആദ്യം ​ഗൂ​ഗിളിൽ goldzouq.com എന്ന് ടൈപ്പ് ചെയ്ത് അത് സെർച്ച് ചെയ്യുക. റിസൾട്ടിൽ ആദ്യം വരുന്ന വെബ്സൈറ്റ് തുറക്കുക. ഇപ്പോൾ വന്ന ഓപ്പൺ പേജിൽ നിങ്ങൾക്ക് ഒരു കാൽക്കുലേറ്ററിന്റെ ഐക്കൺ കാണാനാകും. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് വിവരങ്ങൾ എന്റർ ചെയ്യാനുള്ള ഒരു ലാന്റിങ് പേജ് കാണാം. ഇവിടെ Gold Rate എന്ന കോളത്തിൽ നിങ്ങൾ സ്വർണം വാങ്ങാൻ പോകുന്ന തീയതിയിലെ സ്വർണത്തിന്റെ വില ടൈപ്പ് ചെയ്തു നൽകുക. ​ഗ്രാമിലാണ് രേഖപ്പെടുത്തേണ്ടത്. Gross Weight എന്ന ഓപ്ഷനിൽ നിങ്ങൾ വാങ്ങാനായി തിരഞ്ഞെടുത്ത സ്വർണാഭരണത്തിന്റെ ആകെ തൂക്കം ടൈപ്പ് ചെയ്യുക.

നിങ്ങൾ തെരഞ്ഞെടുത്ത ആഭരണത്തിൽ കല്ലുകളോ മുത്തോ മറ്റോ പതിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തൂക്കം സെയിൽസ്മാനോട് ചോദിക്കുക. ശേഷം ആകെ ആ ആഭരണത്തിന്റെ വില കൂടി Total Price എന്ന ഓപ്ഷനു താഴെയായി നൽകുക. ഇപ്പോൾ സബ്മിറ്റ് ഓപ്ഷൻ നൽകിയാൽ എത്രയാണ് കൃത്യമായി നിങ്ങൾ വാങ്ങിയ ആഭരണത്തിന്റെ പണിക്കൂലിയെന്ന് അറിയാനാകും.

ഇങ്ങനെ കൃത്യമായി പണിക്കൂലി അറിയുന്നതിലൂടെയുള്ള ഒരുപാട് നേട്ടങ്ങളുണ്ട്. ആ ആഭരണം നിങ്ങൾക്ക് ഒരു നിക്ഷേപമായി കണക്കാക്കാമോ എന്ന് പണിക്കൂലി കണ്ടാൽ അറിയാനാകും. ഒരു 20 ശതമാനത്തിലധികം പണിക്കൂലി വരുന്നത് ഭാവിയിൽ നിങ്ങൾക്ക് വലിയ നേട്ടമൊന്നും തരില്ല. കാരണം സ്വർണ വാങ്ങുമ്പോൾ സ്വർണത്തിന്റെ വില, നികുതി, പണിക്കൂലി എന്നിവ ചേർത്തുള്ള പണമാണ് നിങ്ങൾ നൽകേണ്ടി വരിക. എന്നാൽ അത് മാറ്റിയെടുക്കാനോ വിൽക്കാനോ നോക്കുമ്പോൾ അപ്പോഴത്തെ സ്വർണ വില മാത്രമാണ് പരി​ഗണിക്കുകയെന്ന് ഓർമ വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+