Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കൂടി... ഇപ്പോഴിതാ ഇടിയുന്നു; മഞ്ഞലോഹത്തിന്റെ ഗതിനിര്‍ണയം

കൊച്ചി: മലയാളികളെ ഏറെ ആശങ്കപ്പെടുത്തുക ഒരുപക്ഷേ ബീഫ് നിരോധനമോ അരിവില കൂടുന്നതോ ആയിരിക്കില്ല. സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളായിരിക്കും മലയാളികള്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന കാര്യം.

നാല് ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. അത് ഏറെക്കുറെ സ്ഥിരത കൈവരിച്ച് വരവെയാണ് ഇപ്പോള്‍ വിലയിടിവ് ഉണ്ടായിരിക്കുന്നത്.

മഞ്ജു വാര്യരുടേയും ബീനാ പോളിന്റേയും തന്ത്രം പാളുന്നു, വനിതാ സംഘടന ത്രിശങ്കുവില്‍ !!

എന്താണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം? എങ്ങനെ അത് മലയാളികളെ ബാധിക്കും?

വില കൂടിയത്

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വര്‍ണവിലയില്‍ പെട്ടെന്ന് ഒരു വര്‍ദ്ധനയുണ്ടായത്. ഒറ്റയടിക്ക് പവന് 120 രൂപയായിരുന്നു അന്ന് കൂടിയത്.

 ഗ്രാമിന് കൂടിയത്

ഗ്രാമിന് അന്ന് 15 രൂപയായിരുന്നു കൂടിയത്. ഗ്രാമിന് 2735 രൂപയും പവന് 21880 രൂപയും ആയി കൂടി.

ഇപ്പോഴിതാ കുറയുന്നു

ഇപ്പോള്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞിരിക്കുകയാണ്. പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായിരിക്കുന്നു. ഗ്രാമിന് പത്ത് രൂപ കുറഞ്ഞു.

വില കുറയാന്‍ കാരണം

കേരളത്തില്‍ സ്വര്‍ണം ഒരു നിക്ഷേപം എന്നതിനപ്പുറം വൈകാരികമായ ഒരു ഉരുപ്പടി കൂടിയാണ്. കല്യാണ സീസണ്‍ വരുമ്പോള്‍ സ്വര്‍ണത്തിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടും. സീസണ്‍ മാറുമ്പോള്‍ ഇത് കുറയുകയും ചെയ്യും.

അന്താരാഷ്ട്ര തലത്തില്‍

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. സ്വര്‍ണ ഉത്പാദനം അതില്‍ പ്രധാനമാണെങ്കിലും രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ മാറ്റങ്ങളാണ് പലപ്പോഴും സ്വര്‍ണ വിലയെ സ്വാധീനിക്കാറുള്ളത്.

വില ഇടിയും എന്ന വിലയിരുത്തല്‍

അന്താരാഷ്ട്ര വിപണിയില്‍ ഈ വേനല്‍ക്കാലത്ത് സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവുണ്ടാകും എന്നായിരുന്നു പ്രവചനം. അമേരിക്കയിലെ ഓഹരി വിപണിയിലുണ്ടായ വലിയ മുന്നേറ്റം ആയിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.

 കമോഡിറ്റി മാര്‍ക്കറ്റ്

കമോഡിറ്റി മാര്‍ക്കറ്റ് ശക്തി പ്രാപിച്ചതും സ്വര്‍ണ വില ഇടിയാന്‍ കാരണമാകും എന്നായിരുന്നു പ്രവചനം. സ്വര്‍ണത്തേക്കാല്‍ സുരക്ഷിത നിക്ഷേപമായി ക്രൂഡ് ഓയിലും ഹെവി മെറ്റല്‍സും മാറുന്നു എന്നായിരുന്നു വിലയിരുത്തല്‍.

ഉത്പാദനം കുറഞ്ഞു?

2017 ന്റെ തുടക്കത്തില്‍ സ്വര്‍ണ ഉത്പാദനം മികച്ച രീതിയില്‍ ആയിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇത് ഓഹരി വിപണിയില്‍ ഖനന കമ്പനികളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പല കമ്പനികളും പിറകോട്ട് പോവുകയാണ് എന്നാണ് വിലയിരുത്തല്‍. ഇത് ഉത്പാദനത്തേയും ബാധിക്കുന്നുണ്ട്.

അമേരിക്ക നിശ്ചയിക്കും

സ്വര്‍ണ വിലയുടെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകം അമേരിക്കയുടെ നിലപാടുകളാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ഏറ്റക്കുറച്ചില്‍ സ്വര്‍ണ വിലയില്‍ നിര്‍ണായകമാണ്. ഡോളര്‍ ശക്തി പ്രാപിച്ചാല്‍ സ്വാഭാവികമായും സ്വര്‍ണ വിലയും കുറയും.

ട്രംപിന്റെ പണി

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റത് സ്വര്‍ണ വില വീണ്ടും ഉയരാന്‍ കാരണം ആകും എന്നാണ് മറ്റൊരു വിലയിരുത്തല്‍. ട്രംപിന്റെ നിലപാടുകള്‍ ഡോളറിന്റെ വിലയിടിക്കും എന്ന നിഗമനത്തിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+