കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വാങ്ങാന്‍ ഇതാണ് പറ്റിയ സമയം...!! മഞ്ഞലോഹത്തിന്റെ വില കുത്തനെ താഴേക്ക്..!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണം എക്കാലവും ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ സ്വര്‍ണവില കുത്തനെ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഈ മാസം ആദ്യം മുതല്‍ക്കേ തന്നെ സ്വര്‍ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് വിലയില്‍ കുറവ് വന്നിരിക്കുന്നത്. ഈ മാസത്തെ ആദ്യ വിലയോട് താരതമ്യം ചെയ്യുകയാണ് എങ്കില്‍ പവന് 640 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ പറ്റിച്ചു..!! കൊച്ചി മെട്രോയില്‍ ജോലി നല്‍കിയില്ലെന്ന് ഭിന്നലിംഗക്കാര്‍...!!സര്‍ക്കാര്‍ പറ്റിച്ചു..!! കൊച്ചി മെട്രോയില്‍ ജോലി നല്‍കിയില്ലെന്ന് ഭിന്നലിംഗക്കാര്‍...!!

 gold

ഗ്രാമിന് 2,685 രൂപയും പവന് 21, 480 രൂപയുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 12,45 രൂപയാണ് ആഗോള വിപണി വില. ഈ മാസത്തെ തന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണ് ഇന്നത്തേത്. ഈ മാസം ആദ്യം പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമായിരുന്നു വില.ആഗോള വിപണയിൽ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും സ്വർണ വില കുറയാൻ കാരണമായിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വർണത്തിന് ഡിമാന്റ് കുറഞ്ഞു എന്നതും ഒരു കാരണമാണ്. എണ്ണ വിലയും ഖനനവും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്

English summary
Gold price is decreasing continuously in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X