കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില കുത്തനെ ഇടിയുന്നു... പണികിട്ടിത്തുടങ്ങിയത് പലപല കേന്ദ്രങ്ങളില്‍ നിന്ന്; സൂക്ഷിക്കണം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണം എക്കാലത്തും ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെടുന്നത്. മുമ്പ് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോഴാണ് സ്വര്‍ണ വില കത്തിക്കയറിയത് എന്ന് ഓര്‍ക്കണം. ഓഹരിവിപണികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ സ്വര്‍ണത്തിലെ നിക്ഷേപം പതിന്‍മടങ്ങാണ് വര്‍ദ്ധിച്ചത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. 560 രൂപയുടെ കുറവ്. ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് പവന് 80 രൂപ.

സുരക്ഷിത നിക്ഷേപം എന്ന സല്‍പേര് സ്വര്‍ണത്തിന് നഷ്ടമാവുകയാണോ? വിവാഹ സീസണ്‍ ആയിട്ട് പോലും സ്വര്‍ണവിലയില്‍ ഇങ്ങനെ കുറവ് വരാന്‍ എന്തൊക്കെയാണ് കാരണങ്ങള്‍?

വില കുറയാനുള്ള പ്രധാന കാരണം

ആഗോള വിപണയില്‍ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വില കുറയാന്‍ കാരണമായിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അതിനെ ഒരു കാരണം മാത്രമായി വിലയിരുത്താന്‍ കഴിയുകയില്ല.

സ്വര്‍ണം വാങ്ങിക്കൂട്ടാന്‍

മുമ്പൊക്കെ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം ആയിരുന്നു. കണക്കില്ലാത്ത പണം എല്ലാം സ്വര്‍ണാക്കി മാറ്റുക എളുപ്പവും ആയിരുന്നു.

നോട്ട് നിരോധനത്തിന് ശേഷം

എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഈ പരിപാടിയ്ക്ക് വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. കാരണം കണക്കില്ലാത്ത പൈസ കൊണ്ട് സ്വര്‍ണം വാങ്ങുക എന്നത് എളുപ്പമല്ലാതെ വന്നുകഴിഞ്ഞു.

ഡിമാന്റ് കുറഞ്ഞോ?

സ്വര്‍ണത്തിന് ഡിമാന്റ് കുറഞ്ഞു എന്നതും ഒരു സത്യമാണ്. കാരണം സ്വര്‍ണം വാങ്ങിക്കുമ്പോള്‍ അതിന് ഉപയോഗിക്കുന്ന പണത്തിന്റെ സോഴ്‌സ് പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന ഭയം ജനത്തിന് വന്നുകഴിഞ്ഞു.

അമേരിക്കയില്‍ ഇല അനങ്ങിയാല്‍

അമേരിക്കയില്‍ ഒരു ഇല അനങ്ങിയാല്‍ ഇവിടെ കൊടുങ്കാറ്റുണ്ടാകും എന്ന് പറയുന്നത് പോലെ ആണ് ചില കാര്യങ്ങള്‍. അമേരിക്ക സ്വര്‍ണ നിക്ഷേപത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ വില കുത്തനെ കൂടും. ഇപ്പോഴാണെങ്കില്‍ അമേരിക്കന്‍ ട്രഷറി ബോണ്ടുകളിലേക്ക് നിക്ഷേപം മാറ്റുകയാണ്. അതും സ്വര്‍ണ വിപണിയെ ബാധിച്ചിട്ടുണ്ട്.

ക്രൂഡ് ഓയില്‍ വില

എണ്ണ വില കൂടുന്നതും സ്വര്‍ണ വില കുറയുന്നതും തമ്മില്‍ എന്താണ് ബന്ധം എന്നായിരിക്കും പലരുടേയും സംശയം. എണ്ണവില കൂടുന്ന ഘട്ടങ്ങളിലെല്ലാം സ്വര്‍ണ വില കുറഞ്ഞ ചരിത്രമാണുള്ളത്. കൂടുതല്‍ ലാഭം കിട്ടുന്ന നിക്ഷേപത്തിലേക്ക് ആളുകള്‍ പോകുമ്പോള്‍ സംഭവിക്കുന്നത് തന്നെ ഇത്.

സ്വര്‍ണ ഖനനത്തില്‍ ഇടിവ്

സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്ന മറ്റൊന്നാണ് ഖനനം. ആവശ്യത്തിന് സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്നുന്നില്ലെങ്കില്‍ അത് വിലയെ ബാധിക്കും. വിപണിയില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്വര്‍ണം ഉണ്ടെങ്കില്‍ വില കുറയുകയും ചെയ്യും.

വില കുറഞ്ഞത് കണ്ടാല്‍

സാധാരണഗതിയില്‍ സ്വര്‍ണ വില കുറയുമ്പോള്‍ കൂടുതല്‍ വാങ്ങി സൂക്ഷിക്കാനുള്ള പ്രവണതയാണ് കേരളം പോലുള്ള വിപണികളില്‍ പ്രകടമാകാറുള്ളത്. എന്നാല്‍ കള്ളപ്പണം കൊണ്ട് സ്വര്‍ണം വാങ്ങി സൂക്ഷിക്കാം എന്ന് അധികം ആരും കരുതേണ്ട. ചിലപ്പോള്‍ പണി കിട്ടിയേക്കും.

English summary
Gold Price decreased Rs 560 in 10 Days. Why gold price is getting down continuously?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X