സ്വര്‍ണ്ണത്തിന് വീണ്ടും വില കുറഞ്ഞു, വെള്ളിക്ക് കൂടി

Subscribe to Oneindia Malayalam

ദില്ലി: രാജ്യ തലസ്ഥാനത്ത് സ്വര്‍ണ്ണവില 100 രൂപ കുറഞ്ഞ് 29,000 രൂപക്ക് അടുത്തെത്തി. 10 ഗ്രാമിന് 28,950 രൂപയാണ് വില. പ്രാദേശിക വിപണിയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് കുറഞ്ഞതാണ് കാരണം.

എന്നാല്‍ മഞ്ഞലോഹത്തിനു വില കുറഞ്ഞപ്പോള്‍ വെള്ളിയുടെ വില ഉയരുകയും ചെയ്തു. വെള്ളി 180 രൂപ കൂടി കിലോഗ്രാമിന് 38,180 രൂപയായി. 8 ഗ്രാമിന് 24,400 രൂപയാണ് വില.

gold

ദില്ലിയില്‍ 99.9 ശതമാനം ശുദ്ധമായ സ്വര്‍ണ്ണത്തിനും 99.5 ശതമാനം ശുദ്ധമായ സ്വര്‍ണ്ണത്തിനും 10 ഗ്രാമിന് യഥാക്രമം 28,950 രൂപയും 28,800 രൂപയുമാണ് ഇപ്പോഴത്തെ വില. 8 ഗ്രാം സ്വര്‍ണ്ണത്തിന് 24,400 രൂപയാണ് വില. വെള്ളിയുടെ 100 നാണയങ്ങള്‍ക്ക് 70,000 രൂപയാണ് വില.

ജിഎസ്ടി നടപ്പിലാക്കുന്നതോടെ സ്വര്‍ണ്ണത്തിന്റെ വില ഇനിയും ഉയരുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും വിപണിയില്‍ മഞ്ഞലോഹത്തിന്റെ വില കുറയുകയാണ് ചെയ്തത്.

English summary
Gold price fails to hold Rs 29K-mark, settles at Rs 28,950 per 10 grams
Please Wait while comments are loading...