സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്, പവന് 22,360 രൂപയായി
കൊച്ചി: സ്വര്‍ണ്ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ കൂടി 2,795 രൂപയായി .ഇതോടെ പവന് 160 രൂപ വര്‍ധിച്ച് 22,360 രൂപയായി .കഴിഞ്ഞ രണ്ടു ദിവസത്തെ വിലയിടിവിനു ശേഷം ശനിയാഴ്‌ച്ചയാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായത്.
അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഉയര്‍ന്നതാണ് ഇവിടെ വില തിരിച്ചുകയറാന്‍ കാരണം. അന്താരാഷ്‌ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്(31.1ഗ്രാം)സ്വര്‍ണ്ണത്തിന് 13.50 ഡോളര്‍ കുതിച്ചുയര്‍ന്ന് 1,238.70 ഡോളറായി.

2013 ആണ് സ്വര്‍ണ്ണവിലയില്‍ റക്കോര്‍ഡ് സൃഷ്ടിച്ച വര്‍ഷം. ഇങ്ങനെ സ്വര്‍ണ്ണവില കുതിച്ചുയരുകയാണെങ്കില്‍ ഈ റക്കോര്‍ഡ് തിരുത്തുന്ന വിധത്തിലായിരിക്കും 2014 ലെ സ്വര്‍ണ്ണവില.
തീരുവ വര്‍ധിപ്പിച്ചതോടെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമാണ്. ഇന്ത്യയിലെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ ഭൂരിഭാഗവും തായ്‌ലാന്റില്‍ നിന്നുമാണ്.












Click it and Unblock the Notifications