സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നു
കൊച്ചി: ഇടക്കാലത്ത് നേരിട്ട ഇടിവില്‍ നിന്നും സ്വര്‍ണം കരയറുന്നു. ഇന്ന് (ജൂണ്‍ 14) രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രണ്ട് തവണ 120 രൂപ വീതം കൂടി പവന് 20,640 രൂപയായി സ്വര്‍ണവിവ ഉയര്‍ന്നു. ആഗോള വിപണിയില്‍ സ്വര്‍ണ വില വര്‍ദ്ധിച്ചതാണ് അഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
രാവിലെ 120 രൂപ കൂടി 20,520 ല്‍ സ്വര്‍ണ വില എത്തിയിരുന്നു. ഗ്രാമിന് 15 രൂപ കൂടി 2,580 രൂപയായി. രണ്ട് തവണയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 240 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഗ്രാമിന് 30 രൂപയുടെ വര്‍ധനവും ഉണ്ടായി.

ഇറാഖിലെ സംഘര്‍ഷ അന്തരീക്ഷവും സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയ്ക്കപ്പെടുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വര്‍ണം വന്‍തോതല്‍ വാങ്ങുന്നുണ്ട്.












Click it and Unblock the Notifications