പൊന്നിന് പൊന്നും വില തന്നെ, അടുത്തെങ്ങും സ്വര്‍ണം വാങ്ങാമെന്ന് കരുതേണ്ട
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന . പവന് 80 രൂപ വര്‍ധിച്ച് 19,800 രൂപയായി. ഗ്രാമിന് 2475 രൂപയായി. പത്ത് രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. കഴിഞ്ഞ 16ന് 19520 രൂപ എന്ന നിലയിലേയ്ക്ക് താഴ്ന്ന ശേഷമാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.
അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിയത്. നിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തേണ്ടെന്ന ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. നിക്ഷേപകര്‍ ഡോളറിന് പകരം സ്വര്‍ണ തിരഞ്ഞെടുക്കുകരയും സ്വര്‍ണത്തിന് വില കൂടുകയും ചെയ്തു .

അതേ സമയം അടുത്ത അവലോകനത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ ഇടയുണ്ട് . ഇതിനാല്‍ തന്നെ ഡോളര്‍ കരുത്താര്‍ജ്ജിയ്ക്കാനും സ്വര്‍ണത്തിന് വില ഇടിയാനും സാധ്യതയുണ്ട് . അതേ സമയം സ്വര്‍ണവിലയില്‍ നിര്‍ണായകമായ മാറ്റം ഉണ്ടാകുന്നതില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നത് ചൈനീസ് നിക്ഷേപകരാണ് . ചൈനീസ് നിക്ഷേകര്‍ സ്വര്‍ണത്തില്‍ നിക്ഷേപം തുടര്‍ന്നാണ് വീണ്ടും വില ഉയരും .












Click it and Unblock the Notifications