കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലയ്ക്ക് തീ പിടിച്ച് സ്വർണം...കേരളത്തിൽ ചരിത്രത്തിലെ റെക്കോര്‍ഡ് വില; ഒരു പവന്‍ വാങ്ങാൻ 37,280 രൂപ

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപാനം ആഗോള സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. എണ്ണവില ഇടിയുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില കുത്തനെ കയറും. അത് തന്നെയാണ് ഇപ്പോള്‍ പ്രകടമാകുന്നതും.

Recommended Video

cmsvideo
Gold price hits record height in Kerala after 21 days | Oneindia Malayalam

സ്വര്‍ണവിലയില്‍ രൂപയുടെ ചതി! ആഗോള വിപണിവിലയിലെ റെക്കോര്‍ഡ് കാലത്ത് പോലും ഇല്ലാത്തത്... കളികൾ ഇങ്ങനെ

കേരളത്തില്‍ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒറ്റ ദിവസം കൊണ്ട് കൂടിയത് ഗ്രാമിന് 65 രൂപയാണ്. പവന് 520 രൂപയും.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവ് തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചത്. കൊവിഡ് കാലമായതിനാല്‍ കേരളത്തില്‍ വിവാഹ ചടങ്ങുകള്‍ കുറഞ്ഞത് സ്വര്‍ണാഭരണ വിപണിയെ ബാധിച്ചിട്ടുണ്ട്.

റെക്കോര്‍ഡ് വില

റെക്കോര്‍ഡ് വില

സ്വര്‍ണം പവന് 37,280 രൂപയായിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ (ജൂലായ് 1 ന്) ആയിരുന്നു ഇതിന് മുമ്പ് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പവന് 36,760 രൂപയായിരുന്നു വില. ഇപ്പോള്‍ ഒരു പവന് 520 രൂപയാണ് കൂടിയിരിക്കുന്നത്.

ഒരു ഗ്രാമിന്റെ വില

ഒരു ഗ്രാമിന്റെ വില

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില 4,660 രൂപയാണ്. 4,520 രൂപ എന്നതായിരുന്നു ജൂലായ് 1 ലെ വില. കഴിഞ്ഞ ദിവസത്തെ വില 4,595 രൂപയും. ഇപ്പറയുന്നതെല്ലാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ്. 24 കാരറ്റ് തങ്കത്തിന് വില ഇതിലും കൂടുതലാണ്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധന തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,858 ഡോളര്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഒരു ട്രോയ് ഔണ്‍സ് എന്നുവച്ചാല്‍ 31.1 ഗ്രാം ആണ്.

കേരളത്തേക്കാള്‍ കുറവ്

കേരളത്തേക്കാള്‍ കുറവ്

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ആഗോള സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,856.67 ഡോളര്‍ ആണ്. അതായത് 31.1 ഗ്രാം സ്വര്‍ണത്തിന് 1,38,679.30 രൂപ. അപ്പോള്‍ ഒരു ഗ്രാമിന് 4,459.14 രൂപ മാത്രം. കേരളത്തില്‍ ഇപ്പോഴത്തെ വില ഗ്രാമിന് 4,660 രൂപയാണ്.

പല ഘടകങ്ങള്‍

പല ഘടകങ്ങള്‍

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധന അനുസരിച്ച് തന്നെയാണ് കേരളത്തിലെ സ്വര്‍ണ വിലയും ഉയരാറുള്ളത്. എന്നാല്‍ ഇതില്‍ മറ്റ് പല ഘടകങ്ങളും ബാധിക്കാറുണ്ട്. അതാണ് വ്യത്യസ്ത വിലകള്‍ പലപ്പോഴും പ്രകടമാകുന്നതിനുള്ള കാരണം.

കൊവിഡ് വ്യാപനം

കൊവിഡ് വ്യാപനം

കേരളത്തില്‍ സ്വര്‍ണം ഏറ്റവും അധികം ചെലവാകേണ്ടിയിരുന്ന ഒരു സീസണ്‍ ആണ് കടന്നുപോയത്. ഏറ്റവും അധികം വിവാഹങ്ങള്‍ നടക്കേണ്ടിയിരുന്ന സമയത്തായിരുന്നു ലോക്ക് ഡൗണ്‍. അതിന് ശേഷം വിവാഹ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് നിലനില്‍ക്കുന്നതാണ്. ഇത് ആഭരണ വിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണത്തിന് ഒരു വില, സ്വര്‍ണാഭരണത്തിന് കൂടിയ വില... പലയിടത്തും പല വിലകള്‍!!! എന്താണ് കാരണം

English summary
Gold price hits record height in Kerala after 21 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X