കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയര്‍ന്ന് വീണ്ടും സ്വര്‍ണവില; 40,000 ന് വെറും 280 രൂപ മാത്രം കുറവ്... സര്‍വ്വകാല റെക്കോര്‍ഡിൽ

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റ ദിവസം കൊണ്ട് കൂടിയത് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 39,720 രൂപയായി ഉയര്‍ന്നു.

2020 ല്‍ സ്വര്‍ണ വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ജൂലായില്‍ ഇതുവരെ സ്വര്‍ണവില്‍ ഏതാണ്ട് നാലായിരം രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ദ്ധനയ്ക്കാണ് ലോകം സാക്ഷിയാകുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില കൂടുന്നതിന് ഒരു കാരണമാണ്. വിശദാംശങ്ങള്‍.

ഗ്രാമിന് 4,965

ഗ്രാമിന് 4,965

ഒരു ഗ്രാം സ്വര്‍ണത്തിന് 4,965 രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,925 രൂപയായിരുന്നു. ഒരു ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Gold Rate In Kerala Hit A New Record | Oneindia Malayalam
നാല്‍പതിനായിരത്തിലേക്ക്

നാല്‍പതിനായിരത്തിലേക്ക്

സ്വര്‍ണവില പവന് നാല്‍പതിനായിരത്തിലേക്ക് അടുത്തിരിക്കുകയാണ് ഇപ്പോള്‍. ഗ്രാമിന് 35 രൂപ കൂടിയാല്‍ സ്വര്‍ണവില നാല്‍പതിനായിരത്തിലെത്തും. ഇക്കണക്കിനാണെങ്കില്‍ അടുത്ത ദിവസം തന്നെ ഇത് സംഭവിച്ചേക്കും എന്നാണ് സൂചന.

ജൂലായില്‍ മാത്രം 4,000

ജൂലായില്‍ മാത്രം 4,000

ഈ മാസം മാത്രം സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ദ്ധന 3,920 രൂപയാണ്. ജൂലായിലെ ഏറ്റവും കുറഞ്ഞ വില ജൂലായ് 6 ലെ 35,800 രൂപയാണ്. അടുത്ത കാലത്തൊന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഒരുമാസത്തിനിടെ ഇത്രയും വലിയ വര്‍ദ്ധന ഉണ്ടായിട്ടില്ല.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) ഇപ്പോള്‍ 1,962.13 ഡോളര്‍ ആണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഇത് 1,968 വരെ കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു.

പതിനായിരം രൂപ കൂടി

പതിനായിരം രൂപ കൂടി

2020 ല്‍ സ്വര്‍ണ വിലയില്‍ മൊത്തമുണ്ടായ വര്‍ദ്ധന 10,640 രൂപയാണ്! 2019 ഡിസംബര്‍ 31 ന് സ്വര്‍ണ വില 29,080 രൂപ മാത്രമായിരുന്നു എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഏഴ് മാസം കൊണ്ടാണ് പതിനായിരം രൂപ കൂടിയത്. അതില്‍ നാലായിരത്തോളം രൂപയുടെ വര്‍ദ്ധന ജൂലായ് മാസത്തില്‍ മാത്രമാണ്.

കാരണം കൊവിഡ്

കാരണം കൊവിഡ്

കൊവിഡ്19 ന്റെ വ്യാപനം ആണ് സ്വര്‍ണവില ഇങ്ങനെ ഉയരാന്‍ കാരണം. അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതോടെ ആളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതല്‍ മുടക്കാന്‍ തുടങ്ങിയതോടെയാണിത്.

മരുന്ന് കണ്ടെത്തണം

മരുന്ന് കണ്ടെത്തണം

സ്വര്‍ണവില പിടിച്ചുകെട്ടണമെങ്കില്‍ ഒരു വഴി മാത്രമാണ് മുന്നിലുള്ളത്. കൊവിഡ് 19 ന് വാക്‌സിനോ മരുന്നോ കണ്ടുപിടിക്കുക എന്നത് മാത്രമാണത്. അങ്ങനെ വരുമ്പോള്‍ വ്യാവസായിക മേഖല തിരികെയത്തും. നിക്ഷേപകര്‍ സ്വര്‍ണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറയുകയും ചെയ്യും.

പോലീസുകാരന് കൊവിഡ്: സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണ സംഘം നിരീക്ഷണത്തിൽ!! പോലീസുകാരന് കൊവിഡ്: സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണ സംഘം നിരീക്ഷണത്തിൽ!!

റമീസിന് ശക്തമായ വിദേശബന്ധങ്ങള്‍, സ്വര്‍ണം കടത്തുന്നതിനായി ഒരു സംഘം, എന്‍ഐഎ പറയുന്നത്!!റമീസിന് ശക്തമായ വിദേശബന്ധങ്ങള്‍, സ്വര്‍ണം കടത്തുന്നതിനായി ഒരു സംഘം, എന്‍ഐഎ പറയുന്നത്!!

English summary
Gold Price in Kerala again raised, Rs 4,965 per gram is the new record price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X