Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശം തൊട്ട് സ്വര്‍ണം!!! ഒരു പവന് 40,000... ഒരു ഗ്രാമിന് 5,000; ചരിത്ര വിലയില്‍ മഞ്ഞലോഹം

കൊച്ചി: അങ്ങനെ സ്വര്‍ണവില നാല്‍പതിനായിരത്തിലെത്തിയിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരത്തില്‍ എത്തുന്നത്. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് അയ്യായിരം രൂപയാണ്.

ജൂലായ് മാസത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ജൂലായ് 30 വ്യാഴാഴ്ച പവന് 39,729 രൂപയായിരുന്നു വില. ജൂലായ് 31 ന് പവന് 280 രൂപയാണ് കൂടിയത്. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് കൂടിയത് 4,200 രൂപയാണ്. വിശദാംശങ്ങള്‍...

ഗ്രാമിന് അയ്യായിരം

ഗ്രാമിന് അയ്യായിരം

ഒരു ഗ്രാം സ്വര്‍ണത്തിന് അയ്യായിരം രൂപ എന്നത് മലയാളികളെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ഒരു വിലയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 4,965 രൂപ ആയിരുന്നു വില. ഒരു ദിവസം കൊണ്ട് ഗ്രാമിന് കൂടിയത് 35 രൂപയാണ്. പവന് 280 രൂപയും.

ഒരു മാസം- 4,200 രൂപ

ഒരു മാസം- 4,200 രൂപ

ജൂലായ് മാസത്തില്‍ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 4,200 രൂപയാണ്. ഒരു ഗ്രാമിന് 525 രൂപയും. ജൂലായിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 35,800 രൂപയാണ്. ജൂലായ് 6 ന് ആയിരുന്നു ഈ വില.

Recommended Video

cmsvideo
    Gold Rate In Kerala Hit A New Record | Oneindia Malayalam
    അന്താരാഷ്ട്ര വിപണി

    അന്താരാഷ്ട്ര വിപണി

    അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുതിച്ചുയരുകയാണ്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,969 ഡോളര്‍ വരെ വില എത്തിയിട്ടുണ്ട്. ഇക്കണക്കിന് പോകുവയാണെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2,000 ഡോളര്‍ കടക്കാന്‍ അധികസമയം വേണ്ടി വരില്ല.

    കൊവിഡ് വ്യാപനം

    കൊവിഡ് വ്യാപനം

    കൊവിഡ് വ്യാപനം തന്നെയാണ് സ്വര്‍ണ വിലയില്‍ ഇത്രയും വര്‍ദ്ധനയ്ക്ക് വഴിവച്ചത്. എണ്ണ ഉള്‍പ്പെടെയുള്ളവയുടെ വിപണി ഇടിഞ്ഞതോടെ, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലാണ് കൂടുതല്‍ പണമിറക്കുന്നത്.

    തങ്കവിലയില്‍

    തങ്കവിലയില്‍

    24 കാരറ്റ് തങ്കത്തിന്റെ വിലയിലും വലിയ വര്‍ദ്ധന തന്നെയാണ് ഉണ്ടായിരിക്കുന്നത്. ദേശീയ വിപണിയില്‍ ഗ്രാമിന് 5,321.6 രൂയാണ് വില. ഒരു പവന്‍ തങ്കത്തിന് 42,572.8 രൂപയും.

    7 മാസത്തിൽ

    7 മാസത്തിൽ

    2020 ല്‍ സ്വര്‍ണ വിലയില്‍ മൊത്തമുണ്ടായ വര്‍ദ്ധന 10,920 രൂപയാണ്! 2019 ഡിസംബര്‍ 31 ന് സ്വര്‍ണ വില 29,080 രൂപ മാത്രമായിരുന്നു എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഏഴ് മാസം കൊണ്ടാണ് പതിനായിരം രൂപയിലധികം കൂടിയത്. അതില്‍ 4,200 രൂപയുടെ വര്‍ദ്ധന ജൂലായ് മാസത്തില്‍ മാത്രമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+