Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവില 80000 ത്തില്‍ എത്തും..! ഒക്ടോബറിലെ വര്‍ധനവ് ഇങ്ങനെ

'സ്വര്‍ണത്തിന് വില കൂടി' എന്ന വാചകം പുതുമയില്ലാത്തതായി മാറിയിരിക്കുകയാണ്. സമീപകാലത്തൊന്നുമില്ലാത്ത വിധത്തില്‍ ഒക്ടോബറില്‍ സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം മാത്രം പത്തോളം തവണയാണ് സ്വര്‍ണം വിലയില്‍ സര്‍വകാല റെക്കോഡ് തിരുത്തിയത്. ഒക്ടോബറില്‍ മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് വര്‍ധിച്ചത്. ഒരു പവനില്‍ 3240 രൂപയും വര്‍ധിച്ചു.

സ്വര്‍ണത്തിന് മാത്രമല്ല വെള്ളിയ്ക്കും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ ഗ്രാം വെള്ളിക്ക് 6100 രൂപയാണ് ഈ മാസം വര്‍ധിച്ചത്. ഒക്ടോബര്‍ ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56400 ആയിരുന്നു. ഒരു ഗ്രാമിന് 7050 ആയിരുന്നു അന്നേ ദിവസത്തെ വില. എന്നാല്‍ ഈ മാസത്തെ അവസാന ദിനമായ ഇന്ന് ഗ്രാമിന് 7455 രൂപയാണ് വില. പവന് 3240 രൂപ കൂടി 59640 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.

Gold Price

ഗ്രാമിന് മാത്രം ഉണ്ടായത് 405 രൂപയുടെ വര്‍ധനവ്! ജനുവരി ഒന്നാം തിയതി 46840 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെറും പത്ത് മാസം കൊണ്ട് കൂടിയത് 12800 രൂപ! അതായത് ഈ വര്‍ഷം ആദ്യം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ ലഭിക്കുന്നത് 12000 രൂപയുടെ ലാഭമാണ്. ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 81,160 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് 74550 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം സ്വര്‍ണ വിലയില്‍ 1.83% വര്‍ധനയുണ്ടായി. ഈ നിലയില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് സ്വര്‍ണവില 10 ഗ്രാമിന് 78,200 രൂപ കടക്കും. നവംബര്‍ രണ്ടാം വാരത്തില്‍ തന്നെ 80000 എന്ന വിലയിലേക്കും (10 ഗ്രാം) സ്വര്‍ണം എത്തിയേക്കും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഒരുപോലെ വര്‍ധിക്കുകയാണ്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണത്തില്‍ ആകൃഷ്ടരാകുകയാണ്.

യു എസ് വിപണിയില്‍ സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 2790.15 ഡോളറിലെത്തി. ഈ മാസം ആറ് ശതമാനമാണ് വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവിന് പശ്ചിമേഷ്യയിലെ സംഘര്‍ഷവും വലിയ കാരണമാണ്. എങ്കിലും നിലവില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് യുഎസ് തിരഞ്ഞെടുപ്പ് തന്നെയാണ്. സ്വര്‍ണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഫെഡറല്‍ വായ്പാ ചെലവ് ഉടന്‍ കുറയ്ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+