സ്വര്‍ണം തിരിച്ചടിച്ചു; ആദ്യദിനം ലക്കി ഇല്ല... കുറഞ്ഞ അത്രയും വില കൂടി, എഴുന്നേല്‍ക്കാനാകാതെ രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. 2025 വര്‍ഷത്തിന്റെ ആദ്യദിനം വില കുറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം കുറഞ്ഞ അത്രയും തുക ഇന്ന് വര്‍ധിച്ചു. ഈ വര്‍ഷം സ്വര്‍ണവില കുതിച്ചുയരുമെന്നും ഇല്ലെന്നും പ്രവചനങ്ങളുണ്ട്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഇന്ന് വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍.
ക്രൂഡ് ഓയില്‍ വില കുതിക്കുന്നു എന്നതാണ് പുതിയ മാറ്റം. ഇന്ത്യന്‍ രൂപ കരുത്ത് ചോര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ്. ഡോളര്‍ കരുത്ത് കൂട്ടുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില നേരിയ തോതില്‍ ഉയര്‍ന്ന ശേഷം ഇടിഞ്ഞു. ഇനി സ്വര്‍ണത്തിലേക്ക് വരാം...

കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപ കൂടി. 22 കാരറ്റ് സ്വര്‍ണം പവന് 57200 രൂപയും ഗ്രാമിന് 7150 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2624 ഡോളറിലേക്ക് വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5905 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 93 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
ഇന്ന് സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 62000ത്തിന് മുകളില്‍ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ആകെ തുകയ്ക്ക് മൂന്ന് ശതമാനം ജിഎസ്ടി കൂടി ചേര്‍ത്താണ് ചെലവ് വരിക. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള വില കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024ല്‍ സ്വര്‍ണത്തിന് 27 ശതമാനം വില വര്‍ധനവാണ് ഉണ്ടായത്. 2025ലും സമാനമായ വില മുന്നേറ്റം മഞ്ഞലോഹത്തിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആഗോള രാഷ്ട്രീയ അന്തരീക്ഷം, സാമ്പത്തിക ക്രമം, അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള നയങ്ങള്‍, പലിശ നിരക്കിലെ മാറ്റം, ഡോളര്‍-രൂപ വ്യതിയാനം എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കും.
അമേരിക്കന്‍ ഭരണകൂടം ബിറ്റ് കോയിനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചന കിട്ടിയ വേളയില്‍ ഈ ക്രിപ്‌റ്റോ കറന്‍സിക്ക് വില കുത്തനെ കുതിച്ചിരുന്നു. എന്നാല്‍ മറിച്ചുള്ള സൂചനകള്‍ വന്നതോടെ ഇടിഞ്ഞു. ഇപ്പോള്‍ 93000 ഡോളറാണ് വില. ഡോളര്‍ സൂചികയിലെ മുന്നേറ്റമാണ് എല്ലാ രാജ്യങ്ങളെയും ആശങ്കയിലാക്കുന്നത്. 108.48 ഡോളര്‍ ആണ് ഇപ്പോഴത്തെ നിരക്ക്. രൂപ തകര്‍ന്നടിഞ്ഞ് 85.79 എന്ന നിരക്കിലെത്തി.
രൂപ കരകയറിയിട്ടില്ലെങ്കില്‍ ആഭ്യന്തമായി ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും. അവശ്യവസ്തുക്കള്‍ക്കെല്ലാം വില കൂടും. മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വിലയും വര്‍ധിക്കും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന വസ്തുവാണ് ക്രൂഡ് ഓയില്‍. ബ്രെന്റ് ക്രൂഡ് ബാരലിന് ഇന്ന് 74 ഡോളര്‍ കടന്നിട്ടുണ്ട്. മറ്റു ക്രൂഡുകളുടെ വിലയും വര്‍ധിച്ചു. ഇന്ത്യയുടെ ബജറ്റ് താളംതെറ്റിക്കുന്നതാണിത്.












Click it and Unblock the Notifications