കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണം വാങ്ങേണ്ടവര്‍ക്ക് ഇനിയുമിനിയും പൊള്ളും.. റെക്കോര്‍ഡ് കയറ്റത്തിലേക്ക്..

  • By Anoopa
Google Oneindia Malayalam News

മലയാളികള്‍ക്ക് പ്രിയപ്പെട്ട മഞ്ഞലോഹം ഇനിയും പൊള്ളും. സ്വര്‍ണ്ണത്തിന്റെ വില വീണ്ടും മേലോട്ടു തന്നെ. രാജ്യത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യ തലസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ 200 രൂപ വര്‍ദ്ധനവുണ്ടായി. ദില്ലിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 30,400 രൂപയാണ് ഇപ്പോഴത്തെ വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കുതിക്കുകയാണ്.

വില കൂടിയെങ്കിലും ഇന്ത്യയില്‍ ഉടനെത്തുന്ന ഉത്സവ സീസണ്‍ സ്വര്‍ണ്ണ വിപണിയില്‍ ഉണര്‍വേകുമെന്നാണ് കരുതുന്നത്. ഇതിനും പുറമേ രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

gold

ആഗോള വിപണിയിലും സ്വര്‍ണ്ണ വിലക്ക് വെച്ചടി വെച്ചടി കയറ്റമാണ്. ആഗോളവിപണിയില്‍ കഴിഞ്ഞ 10 മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്.

English summary
Gold price increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X