Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില ഉടന്‍ ഗ്രാമിന് 7000 കടക്കും, കാരണമിതാണ്: വാങ്ങുന്നവർ ഇപ്പോള്‍ തന്നെ വാങ്ങിക്കോളു

പുരാതനകാലം മുതല്‍ തന്നെ സ്വർണത്തിന്റെ മൂല്യം മനസ്സിലാക്കിയ മനുഷ്യർ അതൊരു നിക്ഷേപ മാർഗ്ഗമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ആധുനിക ലോകത്തും ഏറ്റവും ഡിമാന്‍ഡും സുരക്ഷിതവുമായ നിക്ഷേപ വസ്തുവായും സ്വർണം നിലനില്‍ക്കുന്നു. സാമ്പത്തിക രംഗത്തെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ആളുകള്‍ കൂട്ടത്തോടെ സ്വർണത്തിലേക്ക് എത്തുന്നത് മഞ്ഞ ലോഹത്തിലുള്ള ആ വിശ്വാസം കൊണ്ടു തന്നെയാണ്.

ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുന്നത്. നേരത്തെ പല തവണ 55000 കടന്ന വില ഇടയ്ക്ക് താഴേക്ക് വരികയായിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 51000 ത്തിലേക്ക് വരെ വില എത്തുകയും ചെയ്തു. നിലവില്‍ നേരിയ കുറവുണ്ടെങ്കിലും വരും ദിവസങ്ങളില്‍ സ്വർണ വില കുത്തനെ ഉയർന്നേക്കുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

gold-rate-kerala

ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 2700 ഡോളറിലേക്ക് എത്തിയേക്കുമെന്നാണ് യു എസ് ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ സ്വര്‍ണവില ഗ്രാമിന് 7,000 രൂപ കടക്കും. അതായത് പവന് 56,000 രൂപയിലേറെയായിരിക്കും നിരക്ക്. അതുകൊണ്ട് തന്നെ സ്വർണണത്തില്‍ നിക്ഷേപം നടത്താന്‍ ഉചിതമായ സമയമാണ് ഇത്.

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ സ്വര്‍ണ വിപണിയില്‍ കൂടുതല്‍ പാശ്ചാത്യ നിക്ഷേപം ഉണ്ടായേക്കും. കഴിഞ്ഞ രണ്ട് വർഷമായി സ്വർണത്തിന് വില വർധിക്കുന്നുണ്ടെങ്കിലും പശ്ചാത്യ നിക്ഷേപം പ്രതീക്ഷിച്ചത്ര ഉയർന്നിരുന്നില്ല. സെപ്റ്റംബർ 18ന് പലിശ നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള തീരുമാനമാണ് വരുന്നതെങ്കില്‍ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിയും. ഇത് സ്വർണത്തിന്റെ വില വർധിപ്പിക്കുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നു.

സ്വർണത്തില്‍ എങ്ങനെയെല്ലാം നിക്ഷേപിക്കാം

ഫിസിക്കൽ ഗോൾഡ്

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പരമ്പരാഗത മാർഗമാണ് ഇത്. അതായത് നമ്മള്‍ നേരിട്ട് പോയി സ്വർണം വാങ്ങിക്കുന്നു. സ്വർണ്ണ നാണയങ്ങൾ, കട്ടികള്‍, ആഭരണങ്ങൾ എന്നിവ പോലുള്ള സ്വർണ്ണം കൊണ്ട് നിർമ്മിച്ച വസ്തുക്കള്‍ നമ്മള്‍ സ്വന്തമാക്കുന്നു. സ്വർണ്ണാഭരണങ്ങൾക്ക് മറ്റ് പല രാജ്യങ്ങളേക്കാള്‍ ജനപ്രീതിയുള്ള നാടാണ് നമ്മുടേത്.

എന്നാൽ പണിക്കൂലിയും മറ്റും വരുന്നതാണ് പ്രധാന തടസ്സം. അതുകൊണ്ട് തന്നെ സ്വർണത്തില്‍ നിക്ഷേപിച്ച്, പിന്നീട് ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഇത് ഒരു മികച്ച മാർഗ്ഗമല്ല. സ്വർണ്ണ നാണയങ്ങളും കട്ടികളും വാങ്ങുമ്പോള്‍ പണിക്കൂലി ഉണ്ടാവില്ല. എന്നാല്‍ തിരികെ നല്‍കുമ്പോള്‍ ഇതിനും വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ് മൂല്യമാണ് ലഭിക്കുക.

ഡിജിറ്റില്‍ ഗോള്‍ഡ്

ഫിസിക്കല്‍ സ്വർണ്ണത്തിന്റെ ഇലക്ട്രോണിക് രൂപമാണ്. നിക്ഷേപകർക്ക് ഡിജിറ്റൽ സ്വർണം ഓൺലൈനായി വാങ്ങാനും വിൽക്കാനും കഴിയും, ആവശ്യമെങ്കിൽ ഇത് ഫിസിക്കല്‍ സ്വർണമാക്കി മാറ്റാനും കഴിയും. ഡിജിറ്റൽ സ്വർണ്ണം സൗകര്യവും വഴക്കവും പ്രദാനം ചെയ്യുന്നു, എന്നാൽ നിക്ഷേപകർ ദാതാവ് വിശ്വാസയോഗ്യനാണെന്നും സ്വർണ്ണത്തിന് ഭൗതിക സ്വർണ്ണത്തിന്റെ പിന്‍ബലം ഉണ്ടെന്നും ഉറപ്പാക്കണം.

ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ

സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്ന് അറിയപ്പെടുന്നത്. സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനികളുടെ സ്റ്റോക്കുകൾ, ഭൗതിക സ്വർണ്ണം, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് സാധാരണയായി നിക്ഷേപം നടത്തുന്നത്.

ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്)

ഫിസിക്കൽ ഗോൾഡിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് യൂണിറ്റുകളാണ് ഗോൾഡ് ഇടിഎഫുകൾ. ഇത് ഓഹരികൾ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യുന്നു, സ്വർണ്ണത്തിന്റെ വിലയുമായി നേരിട്ട് തന്നെ ഇടിഎഫ് വിലയും ബന്ധപ്പെട്ടിരിക്കുന്നു. സൂക്ഷിക്കുന്നതിനെക്കുറിച്ച് ആകുലപ്പെടാതെ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണ് സ്വർണ്ണ ഇടിഎഫുള്‍

സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി)

സർക്കാർ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്ന പദ്ധതി എന്നതിനാല്‍ തന്നെ ഏറ്റവും സുരക്ഷിതം. ഭൗതിക സ്വർണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും കൈവശം വച്ചിരിക്കുന്ന നിഷ്‌ക്രിയ സ്വർണം സമാഹരിക്കുന്നതിനുമായി 2015-ലാണ് ഇന്ത്യാ ഗവൺമെന്റ് SGB-കൾ അവതരിപ്പിച്ചത്. ബോണ്ടുകൾക്ക് 8 വർഷത്തെ കാലാവധിയുണ്ട്, അഞ്ചാം വർഷത്തിന് ശേഷം എക്സിറ്റ് ഓപ്ഷനും ലഭ്യമാണ്. 2.5% വാർഷിക പലിശനിരക്ക് എന്നിവയുൾപ്പെടെ ഭൗതിക സ്വർണത്തേക്കാൾ നിരവധി നേട്ടങ്ങൾ SGB-കൾക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+