കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില പവന് 65,000 കടക്കും...മഞ്ഞ ലോഹത്തിന് ശരിക്കും തീ പിടിക്കും, അധികം വൈകില്ല; പ്രവചനം

  • By Desk
Google Oneindia Malayalam News

മുംബൈ: സ്വര്‍ണം കണ്ടുപിടിച്ച കാലം മുതലേ അത് മനുഷ്യന് ഏറെ പ്രിയപ്പെട്ടതും വിലയേറിയതും ആണ്. നൂറ്റാണ്ടുകളായി മനുഷ്യജീവിതവുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്ന ഒരു ലോഹം. ഇരുമ്പിനെ പോലെയോ അലൂമിനിയത്തെ പോലെയോ പ്രായോഗിക ജീവിതത്തില്‍ പറയത്തക്ക വലിയ ഉപകാരങ്ങളൊന്നും ഇല്ലാത്ത ഒരു ലോഹമാണ് സ്വർണം എന്ന് കരുതരുത്. ആഭരണമാക്കുന്നത് മാത്രമല്ല സ്വർണത്തിന്റെ ഉപയോഗം!

സ്വര്‍ണ വില ഇപ്പോള്‍ തന്നെ കുതിച്ച് കയറിക്കൊണ്ടിരിക്കുയാണ്. 2021 അവസാനം ആകുമ്പോഴേക്കും സ്വര്‍ണ വില ഇരട്ടിയാകും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. കൊറോണവൈറസ് വ്യാപനത്തില്‍ ലോകം മുഴുവന്‍ പകച്ചുനില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വില ഇങ്ങനെ കൂടാനുള്ള കാരണം എന്തായിരിക്കും?

സ്വര്‍ണവില കത്തിക്കയറുന്നു

സ്വര്‍ണവില കത്തിക്കയറുന്നു

കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിന് പിറകേ സ്വര്‍ണ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ ഇടിവ് സംഭവിച്ചപ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമൊഴുക്കിയതാണ് ഇതിന് കാരണം.

വില ഇരട്ടിയാകും?

വില ഇരട്ടിയാകും?

കാര്യങ്ങള്‍ ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ 2021 അവസാനും ആകുമ്പോഴേക്കും സ്വര്‍ണവിലയില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധന ആണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ഗ്രാമിന് 82,000 രൂപ വരെ എത്തുമെന്നാണ് വിലയിരുത്തുന്നത്. അപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 62,500 രൂപ വില വരും.

 നിലവിലെ വില

നിലവിലെ വില

വ്യാഴാഴ്ചത്തെ കണക്ക് അനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1,750 ഡോളര്‍ ആണ് സ്വര്‍ണ വില. ഇന്ത്യയില്‍ ഗ്രാമിന് 4,635 രൂപയും. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് 75 ശതമാനം വര്‍ദ്ധിച്ചേക്കും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ നിരീക്ഷണം

ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ നിരീക്ഷണം

ക്രൂഡ് ഓയില്‍ വില നെഗറ്റീവിലേക്ക് പോകും എന്ന് മുന്‍കൂട്ടി പ്രവചിച്ചവര്‍ ആയിരുന്നു ഗോള്‍ഡ്മാന്‍ സാച്ച്‌സിലെ നിരീക്ഷകര്‍. അവര്‍ തന്നെയാണ് ഇപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായേക്കാവുന്ന വലിയ വര്‍ദ്ധനയെ കുറിച്ചും പ്രവചിക്കുന്നത്. നിലവിലെ വിപണി സാഹചര്യങ്ങളില്‍ സ്വര്‍ണമാണ് സുരക്ഷിത നിക്ഷേപം എന്ന വിലയിരുത്തലില്‍ തന്നെയാണ് ഇവരും ഉള്ളത്.

മഞ്ഞലോഹത്തിന്റെ നില

മഞ്ഞലോഹത്തിന്റെ നില

ഇന്ത്യയില്‍ സ്വര്‍ണം ആഭരണ നിര്‍മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും വിവാഹ സീസണുകളില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കുത്തനെ ഉയരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പല വിവാഹങ്ങളും മാറ്റിവയ്ക്കുകയും ചെയ്തു. ലോക്ക് ഡൗണിന് ശേഷം ഡിമാന്റ് കൂടി വര്‍ദ്ധിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

അക്ഷയതൃതീയയ്ക്ക് വില കൂടുന്നു

അക്ഷയതൃതീയയ്ക്ക് വില കൂടുന്നു

അക്ഷയതൃതീയ അടുക്കുന്നതോടെ സ്വര്‍ണത്തിന്റെ വില പിന്നേയും കൂടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ വിപണി വില ഗ്രാമിന് 4,651 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും സ്വര്‍ണ വില തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുകയാണ്.

അക്ഷയ തൃതീയയ്ക്ക് ജ്വല്ലറികളില്‍ നേരിട്ട് പോയി സ്വര്‍ണം വാങ്ങാന്‍ ആവില്ല. എന്നാല്‍ മിക്ക വന്‍കിട ജ്വല്ലറികളിലും ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

English summary
Gold price may increase 75 percentage, say experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X