കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചു; ഏഴ് വര്‍ഷത്തെ റെക്കോര്‍ഡ്... ഇനിയും സ്വര്‍ണം കുതിക്കും

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്/മുംബൈ: ഞെട്ടിക്കുന്ന വിലയിടിവായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണം നേരിട്ടത്. പവന് രണ്ടായിരത്തോളം രൂപ കുറയുന്നസ്ഥിതി വരെ എത്തി. എന്നാല്‍ പിന്നീട് സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഇപ്പോഴിതാ, ആഗോള വിപണിയില്‍ സ്വര്‍ണ വില സ്വര്‍ണ വില വീണ്ടും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഏഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ വില വര്‍ദ്ധന ഇനിയും തുടര്‍ന്ന് പോകാന്‍ ആണ് സാധ്യത.

ആഗോള വിപണിയിലെ വില വര്‍ദ്ധന കേരളത്തിലും പ്രകടമാകുന്നുണ്ട്. എന്നാല്‍ ജ്വല്ലറി ഷോപ്പുകള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ചില്ലറ വില്‍പന ഇപ്പോള്‍ രാജ്യത്ത് നടക്കുന്നില്ല. എന്താണ് സ്വര്‍ണ വിപണിയില്‍ സംഭവിക്കുന്നത്.

സുരക്ഷിത നിക്ഷേപം

സുരക്ഷിത നിക്ഷേപം

എക്കാലത്തും നിക്ഷേപകരെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്നത് സ്വര്‍ണം തന്നെയാണ്. സ്വര്‍ണത്തില്‍ സംഭവിക്കാവുന്ന നഷ്ടങ്ങള്‍ക്ക് പരിധിയുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മറ്റ് നിക്ഷേപങ്ങള്‍ വലിയ ലാഭം തരുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈയ്യൊഴിയാറുണ്ട്. അപ്പോള്‍ വലിയ തിരിച്ചടിയും നേരിടും.

എണ്ണ കൈവിട്ടുപോയി

എണ്ണ കൈവിട്ടുപോയി

സ്വര്‍ണം അല്ലെങ്കില്‍ അസംസ്‌കൃത എണ്ണ നിലയിലാണ് കുറച്ച് കാലങ്ങളായി ഓഹരി വിപണിയിലെ കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്നും സൗദി-റഷ്യ പ്രശ്‌നത്തെ തുടര്‍ന്നും എണ്ണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകരെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതം സ്വര്‍ണം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയിലെ സ്ഥിതി

അമേരിക്കയിലെ സ്ഥിതി

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. ലോകത്തില്‍ ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളതും അമേരിക്കയില്‍ ആണ്. ആദ്യ ഘട്ടത്തില്‍ ഓഹരി വിപണിയെ ഇത് വളരെയധികം ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണി തിരിച്ചുവരികയാണ്. അതിന് കാരണവും ഉണ്ട്.

ഫെഡറല്‍ റിസര്‍വ്വ്

ഫെഡറല്‍ റിസര്‍വ്വ്

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് 2.3 ട്രില്യണ്‍ ഡളര്‍ അധിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കാരണം തൊഴിലില്ലാതായവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ കുത്തനെ ഉയരുകയും ചെയ്തു. ഇതോടെയാണ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വ്വിന്റെ നടപടികള്‍ ശക്തമാക്കിയത്.

ഓഹരി വിപണിയും ഉയര്‍ന്നു

ഓഹരി വിപണിയും ഉയര്‍ന്നു

ഫെഡറല്‍ റിസര്‍വ്വിന്റെ നടപടി ഓഹരി വിപണികളിലും ഉണര്‍വ്വ് നല്‍കിയിട്ടുണ്ട്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ മറികടക്കാന്‍ എല്ലാ രാജ്യങ്ങളും പല പദ്ധതികളും നടപ്പിലാക്കി വരികയായിരുന്നു. അപ്പോഴാണ് ഇരുട്ടടി പോലെ കൊറോണ വൈറസ് വ്യാപനം ഉണ്ടായത്. എന്തായാലും ഇപ്പോഴത്തെ സ്ഥിതിയില്‍ അമേരിക്കയിലെ ഓഹരി വിപണി അത്ര ഭയക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

 കേരളത്തിലെ സ്വര്‍ണവില

കേരളത്തിലെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില 32,400 രൂപയാണ് (22 കാരറ്റ് ) ഇപ്പോള്‍. കഴിഞ്ഞ ദിവസം സ്വര്‍ണ വില 32,800 രൂപയായി ഉയരുകയും ചെയ്തു. സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു ഇത്. എന്നിരുന്നാലും ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ജ്വല്ലറികള്‍ ഒന്നും തന്നെ ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.

English summary
Gold Price reaches record height as US Federal Reserve pump more money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X