സ്വര്‍ണവില ഇതാ കത്തിക്കയറുന്നു
കൊച്ചി: സ്വര്‍ണം ഇനി നിക്ഷേപത്തിന് പറ്റിയ സാധനമല്ലെന്ന് പറഞ്ഞവര്‍ക്കെല്ലാം തെറ്റിയെന്ന് തോന്നുന്നു. സ്വര്‍ണ വില ഇപ്പോള്‍ കത്തിക്കയറുകയാണ്.
രണ്ട് മാസത്തിനിടെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില ഇപ്പോള്‍ കുതിച്ചുകയറിത്തുടങ്ങി. വില, പവന് 20000 കവിഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഇടിവായിരുന്നു ഈ മാസം തുടക്കത്തില്‍ കണ്ടത്.

ഇരുപതിനായിരം കവിഞ്ഞു
പവന് ഇപ്പോള്‍ 80 രൂപയാണ് കൂടിയത്. ഇപ്പോഴത്തെ വില പവന് 20,400 രൂപ.

ഗ്രാമിനെത്ര?
ഗ്രാമിന് ഇപ്പോള്‍ 2,550 രൂപയാണ് വില. വെള്ളിയാഴ്ച് തന്നെ സ്വര്‍ണ വില ഇരുപതിനായിരം കവിഞ്ഞിരുന്നു.

അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചു കയറുകയാണ്. ഇത് തന്നെയാണ് നമ്മുടെ വിപണിയിലും പ്രതിഫലിയ്ക്കുന്നത്.

ചൈനയിലെ മാന്ദ്യം
ചൈനയിലെ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതും സ്വര്‍ണ വില ഉയരാന്‍ കാരണമായിട്ടുണ്ട്.

ഡോളര്‍
ഡോളറിനെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. ഇതും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications