ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ണം വാങ്ങാം, പവന് കുറഞ്ഞത് 120 രൂപ
കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. നിലവില്‍ 19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 2385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 19,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനയാണ് സ്വര്‍ണ വില ഇടിവിന് കാരണം. ഡിസംബറില്‍ ചേരുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. പലിശ ഉയര്‍ത്തിയാല്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പകരം ഡോളറിലേയ്ക്ക് നിക്ഷേപം തുടരാന്‍ ആളുകള്‍ വീണ്ടും തയ്യാറാകും .

ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയുകയും വില കുറയുകയും ചെയ്യാന്‍ സാധ്യതയുണ്ട്. സ്വര്‍ണത്തിന്റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നത് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനം വരെയാകും. പലിശ നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ വീണ്ടും സ്വര്‍ണ വില കുതിച്ചുയരും. ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് ഇപ്പോഴുള്ള വിലക്കുറവ് പ്രയോജനപ്പെടുത്തുന്നതാകും ഉചിതം .












Click it and Unblock the Notifications