കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില ഇടിഞ്ഞു; ഒട്ടേറെ പേര്‍ക്ക് പരിക്ക്‌!!!

Google Oneindia Malayalam News

കൊച്ചി: തലക്കെട്ട് കണ്ട് ആരും ഞെട്ടണ്ട. സമീപ ഭാവിയില്‍ ഒരു പക്ഷേ സംഭവിയ്ക്കാവുന്ന കാര്യമാണിത്. പരിക്ക് എന്ന് പറഞ്ഞാല്‍ അത് ശരീരത്തിന് ഏല്‍ക്കുന്നത് മാത്രമല്ലല്ലോ!

സ്വര്‍ണ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയിരിയ്ക്കുന്നത്. സാധാരണ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് തീരെ ശുഭസൂചകമല്ല ഇത്.

സ്വര്‍ണ വില പവന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപയും. ഇതോടെ പവന് 18,880 രൂപയായി സ്വര്‍ണവില ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് വില ഇത്രയും ഇടിയുന്നത്. എന്തൊക്കെ സംഭവിയ്ക്കാം ഇനി...

വിലയിടിവിന് കാരണം

വിലയിടിവിന് കാരണം

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചിരിയ്ക്കുന്നത്. എന്തകൊണ്ടാണ് അന്താരാഷ്ട്ര വിപണിയില്‍ വിലയിടിഞ്ഞത്?

 ഡോളറിന്റെ ശക്തി

ഡോളറിന്റെ ശക്തി

ഡോളര്‍ ശക്തി പ്രാപിയ്ക്കുന്നതോടെ സ്വര്‍ണ വില ഗണ്യമായി ഇടിയും എന്ന് നേരത്തേ തന്നെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ സംഭവിച്ചതും അത് തന്നെ. ഡോളര്‍ ശക്തിപ്രാപിയ്ക്കുകയാണ്.

ഉത്പാദനം കൂടി

ഉത്പാദനം കൂടി

സ്വര്‍ണത്തിന്റെ ഉത്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവും വിലയിടിവ് കാരണമായിട്ടുണ്ട്. ആഗോള ഉത്പാദനം ഇപ്പോള്‍ പ്രതിവര്‍ഷം 32,00 ടണ്‍ ആണ്.

ചൈനയുടെ കളി?

ചൈനയുടെ കളി?

ഡോളര്‍ ശക്തി പ്രാപിച്ച് വരുന്നതോടെ സ്വര്‍ണ വില ഇടിയുമെന്ന വിലയിരുത്തലില്‍ ചൈനയിലെ നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണ വിറ്റഴിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിപണിയില്‍ ലഭ്യത കൂടുകയും ചെയ്തു.

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഡോളര്‍ സുരക്ഷിത നിക്ഷേപം അല്ലാതായി തീര്‍ന്നതോടെയാണ് സ്വര്‍ണത്തിന്റെ സമയം തെളിയുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലായിരുന്നു ആളുകള്‍ സ്വര്‍ണം തിരഞ്ഞെടുത്തത്

അത്ര സുരക്ഷിതമല്ല

അത്ര സുരക്ഷിതമല്ല

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം അത്ര സുരക്ഷിത നിക്ഷേപം അല്ലെന്ന് പറയേണ്ടി വരും.

വന്‍ നഷ്ടം

വന്‍ നഷ്ടം

2012 ല്‍ സെപ്റ്റംബറില്‍ പവന് 24,160 രൂപയായിരുന്നു വില. അന്ന സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയ ഒരാള്‍ക്ക് ഇപ്പോള്‍ ഒരു പവനില്‍ വന്നിരിയ്ക്കുന്ന നഷ്ടം ഏതാണ് ആറായിരത്തോളം രൂപയാണ്

English summary
Gold price slipped to five years lowest level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X