Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഉയര്‍ന്ന വിലയില്‍ തന്നെ; ആഭരണത്തിന് 66000 വരെ ചെലവ്, ചാഞ്ചാടുമെന്ന് പ്രതീക്ഷ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയില്‍ തുടരുന്നു. ഇത്രയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും അതിവേഗം സംഭവിക്കുമെന്ന് ഉപഭോക്താക്കള്‍ കരുതിയിരുന്നില്ല. ഇടക്കാലത്ത് നേരിയ വില ഇടിവ് പ്രകടമാക്കിയത് ആശ്വാസവുമായിരുന്നു. എന്നാല്‍ അമേരിക്കയിലെ ഭരണമാറ്റം സ്വര്‍ണത്തിന്റെ വില മുന്നേറ്റം വേഗത്തിലാക്കി.

ഡോളര്‍ കരുത്ത് അല്‍പ്പം കുറഞ്ഞത് സ്വര്‍ണവില ഇനിയും കൂടുമെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നു എന്നത് വില കുറയാനുള്ള സാധ്യതയിലേക്കും വിലര്‍ ചൂണ്ടുന്നു. അതുകൊണ്ടുതന്നെ വിലയില്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത. ക്രൂഡ് വില കുറഞ്ഞിട്ടുണ്ട്. ബിറ്റ് കോയിന്‍ വിലയും കുറഞ്ഞു. ആഗോള വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചേക്കും...

goldprice-january23-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 60200 രൂപയും ഗ്രാമിന് 7525 രൂപയുമാണ് നല്‍കേണ്ടത്. 22 കാരറ്റ് പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് പരിശുദ്ധിയിലുള്ള സ്വര്‍ണം ഗ്രാമിന് 6205 രൂപയാണ് നല്‍കേണ്ടത്. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള മറ്റ് ലോഹങ്ങള്‍ അടങ്ങിയതാണ് 18 കാരറ്റ്.

22 കാരറ്റിലെ സ്വര്‍ണവും 18 കാരറ്റിലെ സ്വര്‍ണവും തമ്മില്‍ ഗ്രാമിന് 1300 ലധികം രൂപയുടെ വില വ്യത്യാസമുണ്ട്. ഒരു പവന് 10000ത്തിലധികം രൂപയുടെ വ്യത്യാസവും വരും. അലങ്കാരമായി മാത്രം ആഭരണം ഉപയോഗിക്കുന്നവര്‍ക്ക് 18 കാരറ്റാണ് നല്ലത്. കുറഞ്ഞ വിലയില്‍ കിട്ടും. അതേസമയം, ബാങ്ക് പണയത്തിന് ഉപയോഗിക്കാന്‍ സാധിക്കില്ല.

ഒരു പവന്‍ സ്വര്‍ണം ആഭരണത്തിന്റെ വില

സ്വര്‍ണത്തിന്റെ വിലയും ആഭരണത്തിന്റെ വിലയും തമ്മില്‍ മാറ്റമുണ്ടാകും. സ്വര്‍ണം, പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാംകൂടി ചേര്‍ത്ത തുകയാണ് ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടത്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. അഞ്ച് ശതമാനം മുതല്‍ മുകളിലേക്കാണ് പണിക്കൂലി വരിക. ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലി വച്ച് നോക്കിയാല്‍ തന്നെ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 66000 രൂപയോളം ഉപഭോക്താവ് നല്‍കണ്ടി വരും.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് അല്‍പ്പം വില താഴ്ന്നിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 2750 ഡോളറാണ് പുതിയ വില. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വരും. കേരളത്തില്‍ ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്. ഒരു രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.

അതേസമയം, ഇടിഞ്ഞുപോയ ഡോളര്‍ സൂചിക അല്‍പ്പം കയറി വരുന്നുണ്ട്. 108.25 എന്ന നിരക്കിലാണിപ്പോള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 86.38 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടു. എന്നാല്‍ ഡോളര്‍ ശക്തിപ്പെട്ടാല്‍ രൂപ ഇടിഞ്ഞേക്കാം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഭീഷണി മുഴക്കിയത് വിപണിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വ്യാപാര പോരിന് ഇതിടയാക്കുമോ എന്നാണ് ആശങ്ക. വിപണി അസ്ഥിരമായാല്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിക്കും ഈ വേളയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകര്‍. അതാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. അതേസമയം, ക്രൂഡ് ഓയില്‍ വില 78 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ബിറ്റ് കോയിന്‍ വില 102000 ഡോളറിലേക്കും താഴ്ന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+