സ്വര്‍ണത്തിന് ഏറ്റവും വലിയ വിലയിടിവ്.. കുത്തനെ കുറഞ്ഞു! വേഗം ജ്വല്ലറിയിലേക്ക് വിട്ടോ
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒക്ടോബറില്‍ റെക്കോഡ് വിലയിലേക്ക് കുതിച്ച സ്വര്‍ണം ഇപ്പോള്‍ അപ്രതീക്ഷിതമായി താഴേക്ക് വീണിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ഇടിവ് വന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ വിലയിടിയുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാണ്.
കേരളത്തില്‍ ഹൈന്ദവ വിശ്വാസപ്രകാരമുള്ള സമൂഹങ്ങളില്‍ വൃശ്ചികം ഒന്നിന് മുന്‍പ് വിവാഹങ്ങള്‍ നടക്കും. വൃശ്ചികം പിറന്നാല്‍ 41 ദിവസത്തെ മണ്ഡലവ്രതത്തിന് ശേഷമേ വിവാഹങ്ങള്‍ നടത്താറുള്ളൂ. അതിനാല്‍ തന്നെ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ വിലയിലെ ഇടിവ് ആളുകളെ ഇടവളയ്ക്ക് ശേഷം ജ്വല്ലറിയിലേക്ക് ആകര്‍ഷിക്കും എന്ന് തന്നെയാണ് കരുതുന്നത്.

ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 7220 രൂപയും ഒരു പവന് 57760 രൂപയും ആയിരുന്നു വില. എന്നാല്‍ ഇന്ന് ഗ്രാം വിലയില്‍ 135 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. സമീപകാലത്തൊന്നും ഇത്രയും വലിയ ഇടിവ് സ്വര്‍ണത്തിനുണ്ടായിട്ടില്ല. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7085 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എട്ട് ഗ്രാം ആണ് ഒരു പവനായി കണക്കാക്കുന്നത്. ഇത് പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1080 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56680 ആയി മാറി. ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ 59080 ആണ് ഈ നവംബറിലെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസം പൊതുവെ സ്വര്‍ണവില താഴോട്ട് വീഴുന്ന പ്രതീതിയാണ് കാണിക്കുന്നത്.
ഒക്ടോബര്‍ 31 ന് ദീപാവലി ദിനത്തിലാണ് സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ എത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59960 രൂപയായിരുന്നു വില. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിപണിയിലെ അനിശ്ചിതത്വം മാറിയതും സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായിട്ടുണ്ട്. ഒപ്പം അമേരിക്കയുടെ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
സ്വര്‍ണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. യുദ്ധം, കാലാവസ്ഥ, എണ്ണവില എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ തന്നെ സ്വര്‍ണവില സംബന്ധിച്ച് കൃത്യമായ ഒരു പ്രവചനം സാധ്യമല്ല. എങ്കിലും ഇപ്പോഴത്തെ ഇടിവില്‍ നിന്ന് സ്വര്‍ണം തിരിച്ചുകയറും എന്ന് തന്നെയാണ് വിപണിയി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications