Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം റെക്കോര്‍ഡ് വില; അന്ന് വാങ്ങിയവര്‍ക്ക് 2400 രൂപ ലാഭം... ഇനിയും കുതിച്ചേക്കും, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നും വില കൂടി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ലോക വിപണി ആശങ്കയിലാണ്. ട്രംപിന്റെ നയങ്ങള്‍ സ്വര്‍ണത്തിന്റെ വില കുതിക്കാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്വര്‍ണം ചാഞ്ചാട്ടം തുടരുകയാണ്.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ട്രംപ് വന്നാല്‍ ബിസിനസ് സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗം നിക്ഷേപകര്‍ കരുതുന്നത്. അതേസമയം, മറ്റു രാജ്യങ്ങളുമായി താരിഫ് പോര് ശക്തമാക്കിയാല്‍ വിപണിയില്‍ ആശങ്ക ഉടലെടുക്കും. ഇന്നത്തെ സ്വര്‍ണവില വര്‍ധനവ് ഇതിന്റെ സൂചനയാകാം...

goldprice-january20-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59600 രൂപയാണ് നല്‍കേണ്ടത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ദിവസങ്ങള്‍ക്ക് മുമ്പ് ഈ വിലയില്‍ സ്വര്‍ണം എത്തിയെങ്കിലും പിന്നീട് അല്‍പ്പം കുറഞ്ഞിരുന്നു. ഇന്ന് വീണ്ടും ഉയര്‍ന്ന വിലയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ഈ മാസം ഒന്നിന് 57200 രൂപയായിരുന്നു ഒരു പവന് രേഖപ്പെടുത്തിയിരുന്നത്. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2400 രൂപ കുറവ്. അന്ന് വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമായി എന്ന ചുരുക്കം. ഇനിയും വില കൂടുമെന്നാണ് പ്രവചനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 7450 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി 6140 രൂപയായി. വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 99 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2700 ഡോളറാണ് പുതിയ വില.

ഡോളറിനെ ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് സ്വര്‍ണവില കുറയാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഇതേ വേളയില്‍ രൂപയുടെ മൂല്യം കുറഞ്ഞാല്‍ സ്വര്‍ണവില കൂടും. മാത്രമല്ല, ഇറക്കുമതി ചുങ്കവുമായി ബന്ധപ്പെട്ട പോരിലേക്ക് ട്രംപ് കടന്നാലും സ്വര്‍ണവില വര്‍ധിക്കും. വിപണിയില്‍ ആശങ്ക ഉടലെടുത്താന്‍ സ്വര്‍ണത്തിന് വന്‍തോതിലുള്ള ആവശ്യം വരും.

ഡോളര്‍ സൂചിക നിലവില്‍ 109 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ 86.45 എന്ന നിരക്കിലാണ്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഒരു ലക്ഷം ഡോളര്‍ കടന്ന് കുതിച്ചു. ക്രൂഡ് ഓയില്‍ വില 80 ഡോളറിന് മുകളില്‍ നില്‍ക്കുകയാണ്. ക്രൂഡ് വില കൂടുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

അതേസമയം, കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി കുറച്ചത് സ്വര്‍ണം ഇറക്കുമതി വര്‍ധിക്കാന്‍ ഇടയാക്കി എന്ന വിലയിരുത്തലുണ്ട്. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി കൂട്ടിയെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വരുന്ന ബജറ്റില്‍ ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്നാണ് വാര്‍ത്തകള്‍. അങ്ങനെ സംഭവിച്ചാല്‍ ഫെബ്രുവരിയില്‍ സ്വര്‍ണവില വര്‍ധിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+