സ്വര്‍ണം വാങ്ങാന്‍ ഇന്നും നല്ല ദിനം; കുറഞ്ഞ വിലയില്‍ കിട്ടും... ബുധനാഴ്ചയ്ക്ക് ശേഷം വില കൂടിയേക്കും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. 1000ത്തിലധികം രൂപയുടെ കുറവ് വന്ന ശേഷം മൂന്നാംദിനവും അതേ നിരക്കിലാണ് മഞ്ഞലോഹം. ആഗോള വിപണിയില്‍ കാര്യമായ വിലമാറ്റമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലും സമാന സാഹചര്യം. അതേസമയം, ബുധനാഴ്ചയ്ക്ക് ശേഷം വിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 58280 രൂപയായിരുന്നു. ചൈനയില്‍ നിന്നുള്ള ആവശ്യം സ്വര്‍ണത്തിന് കൂടി വന്നതാണ് വില വര്‍ധിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ ചൈനീസ് വിപണിയില്‍ ചില ആശങ്കകള്‍ ബാക്കിയാണ്. ഉയര്‍ന്ന വിലയില്‍ നിന്ന് രണ്ട് ദിവസമായി ഇടിഞ്ഞ് പവന് 57120 രൂപ എന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്. ആഭരണം വാങ്ങുമ്പോള്‍ ഈ തുക മതിയാകില്ല.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57120 രൂപയും ഗ്രാം സ്വര്‍ണത്തിന് 7140 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5895 രൂപയാണ് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 97 എന്ന നിരക്കില്‍ തുടരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് നേരിയ മുന്നേറ്റം കാണുന്നുണ്ട്. 2652 ഡോളര്‍ ആണ് പുതിയ നിരക്ക്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 62000 രൂപയ്ക്ക് അടുത്ത് ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ഉപഭോക്താവ് ആഭരണം വാങ്ങുമ്പോള്‍ നല്‍കണം. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 1200 മുതല്‍ 2000 രൂപ വരെ കുറച്ചുള്ള സംഖ്യ കിട്ടിയേക്കും. പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച വിവരം ബുധനാഴ്ചയാണ് പറത്തുവരിക. പലിശ നിരക്ക് അല്‍പ്പം കുറച്ചേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില കൂടുകയും ചെയ്‌തേക്കാം. പലിശ നിരക്ക് അതേപടി നിലനിര്‍ത്തിയാല്‍ സ്വര്‍ണത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ട.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ നിരക്ക് വ്യത്യാസം എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും ജ്വല്ലറി വ്യാപാരികള്‍ വിലനിലവാരം പുതുക്കുക. ഡോളര്‍ സൂചിക ഇന്ന് 106.87 എന്ന നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം, രൂപയുടെ മൂല്യം 84.84 എന്ന നിരക്കിലാണുള്ളത്. അധികം വൈകാതെ രൂപ 85ലെത്തുമെന്നും പറയപ്പെടുന്നു.
ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വില കുതിക്കുന്നു എന്നതാണ് വിപണിയിലെ പ്രധാന മാറ്റം. ഒരു ബിറ്റ് കോയിന് 104479 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ത്യയില്‍ നിയമവിരുദ്ധമാണ് ബിറ്റ് കോയിന്‍ ഇടപാട്. വില കൂടിയ സാഹചര്യത്തില്‍ ഇടപാടുകള്‍ നടക്കാനുള്ള സാധ്യതയും തള്ളാനാകില്ല. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നില്‍ക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 74.26 ഡോളര്‍ ആണ് ഇന്നത്തെ വില.












Click it and Unblock the Notifications