കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില വീണ്ടും കൂടി; ഒറ്റയടിക്ക് കൂടിയത്... പുതിയ വില

  • By Ashif
Google Oneindia Malayalam News

കൊച്ചി; സ്വര്‍ണ വില വീണ്ടും വര്‍ധിക്കുന്നു. ചൊവ്വാഴ്ച കൂടിയത് പവന് 280 രൂപ. 22400 രൂപയാണ് പുതിയ വില. 2800 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 10 ഗ്രാമിന് 81 രൂപ കൂടി 30120 രൂപയായി. 22120 രൂപയായിരുന്നു കഴിഞ്ഞ ദിവസം.

22

തിങ്കളാഴ്ച വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. അന്ന് പവന് 120 രൂപയാണ് കുറഞ്ഞിരുന്നത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ വില ഉയര്‍ന്ന തോതില്‍ നില്‍ക്കുകയായിരുന്നു.

പിന്നീടാണ് തിങ്കളാഴ്ച നേരിയ കുറവുണ്ടായത്. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും വില കൂടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയതും തിങ്കളാഴ്ചയായിരുന്നു.

ഉത്തര കൊറിയയെ അമേരിക്ക ആക്രമിക്കുമോ എന്ന ആശങ്കയാണ് സ്വര്‍ണ വില വര്‍ധിക്കുന്നതിന് കാരണമായി പറയപ്പെടുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വര്‍ധിച്ചിരിക്കുകയാണ്. സ്വര്‍ണം സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കരുതുന്നതാണ് വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

English summary
Gold Price increased Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X