• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുതിച്ച്..കുതിച്ച് സ്വര്‍ണവില; പുതിയ റെക്കോര്‍ഡില്‍, പവന് 34000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ റെക്കാര്‍ഡിലെത്തി. പവന് ഇന്ന് 200 രൂപ ഉയര്‍ന്ന് 34000 രൂപയില്‍ എത്തി. ഗ്രാമിന് 4250 രൂപയായി. കഴിഞ്ഞ ദിവസം പവന് 33800 രൂപയായിരുന്നു. കൈാറോണ വൈറസ് വ്യാപനം രൂക്ഷമായതിന് പിറകേ സ്വര്‍ണ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ ഇടിവ് സംഭവിച്ചപ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമൊഴുക്കിയതാണ് ഇതിന് കാരണം.

അക്ഷയ തൃതീയയ്ക്ക് മുന്നോടിയാണ് സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 34000 രൂപയിലേക്കെത്തിയത്. 23 ദിവസം കൊണ്ട് പവന്റെ വിലയില്‍ 2400 രൂപയാണ് വര്‍ദ്ധിച്ചത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 172404 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 0.4 ശതമാനം കുറയുകയാണുണ്ടായത്.

അതേസമയം, ലോക്ക് ഡൗണ്‍ കാരണം ജുവലറികള്‍ അടച്ചിട്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല. എന്നാല്‍ അക്ഷയ തൃതീയ പ്രമാണിച്ച് ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ 2021 അവസാനും ആകുമ്പോഴേക്കും സ്വര്‍ണവിലയില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധന ആണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ഗ്രാമിന് 82,000 രൂപ വരെ എത്തുമെന്നാണ് വിലയിരുത്തുന്നത്. അപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 62,500 രൂപ വില വരും.

English summary
Gold Prices Again Hike To Rs 34,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X