കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നാലും എന്റെ പൊന്നേ നീ ഇങ്ങനെ ചതിയ്ക്കോ

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണമെന്ന് കേട്ടാല്‍ മലയാളിയ്ക്ക് മാത്രമല്ല ശരാശരി ഇന്ത്യക്കാര്‍ക്ക് ഒരു ഭ്രമം തന്നെയായിരുന്നു. സ്ത്രീകള്‍ ആഭരണത്തോട് താത്പര്യം കാട്ടുമ്പോള്‍ പുരുഷന്‍മാരാകട്ടെ പല സ്വര്‍ണനിക്ഷേപങ്ങളിലം വിശ്വാസമര്‍പ്പിച്ചു. പൊന്നിന് എന്നും പൊന്ന് വില തന്നെയായിരിയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതൊക്കെ വിപണിയിലെ ചിലമാറ്റങ്ങള്‍ക്ക് അനുസൃതമല്ലേ. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ സ്വര്‍ണത്തിന്റെ വില ഇടിയാന്‍ തുടങ്ങി.

കല്യാണത്തിന് സ്ത്രീധനം കണക്ക് പറഞ്ഞ് വാങ്ങുന്ന ചില നാടുകളില്‍ വരന്റെ ബന്ധുക്കള്‍ക്ക് ഇടയ്ക്ക് സ്വര്‍ണം മതിയായിരുന്നു. അതും കിലോ കണക്കില്‍. ഇനി വല്ല കാറോ വീടോ കൊടുക്കാമെന്ന് വച്ചാലോ അതും വേണ്ട അതിനും കൂടി സ്വര്‍ണം തരൂ എന്നാകും ഇക്കൂട്ടര്‍ പറയുക. പൊന്നിന്റെ മോഹന വില തന്നെയായിരുന്നു ഇതിന് പിന്നില്‍. എന്തായാലും ഇത്തരക്കാര്‍ക്കും സ്വര്‍ണവില കുറഞ്ഞത് തിരിച്ചടിയായി.

Gold

നിലവില്‍ (5-11-2014) പവന് 80 രൂപ കുറഞ്ഞ് 19600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2450 രൂപയിലെത്തി. രാജ്യാന്തര വിപണയില്‍ സ്വര്‍ണവില നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതാണ് ആഭ്യന്തര വിപണിയിലും വിലയിടിവ് കാരണമായത്.

അമേരിയ്ക്കന്‍ സമ്പദ് വ്യവസ്ഥ മികച്ച ഉണര്‍വിലേയ്ക്ക് കടന്നതോടെയാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില തകരുന്നതിന് ഇടയാക്കിയത്. അമേരിയ്ക്കന്‍ ഓഹരി വിപണികളായ നാസ്ഡാക്കും ഡൗണ്‍ ജോണ്‍സും റെക്കോര്‍ഡ് ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്. സ്വര്‍ണത്തില്‍ നിന്ന് പിന്‍വാങ്ങി നിക്ഷേപകര്‍ ഓഹരി വിപണികളിലേയ്ക്ക് പണം ഒഴുക്കാനും തുടങ്ങി. ഇതോടെ പൊന്നിനെ വിശ്വസിച്ച് പണം മുടക്കിയ പലര്‍ക്കും തിരിച്ചടി നേരിട്ടു.

English summary
Gold edges up from four-year low as dollar rally pauses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X