കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില: ഉത്തരകൊറിയന്‍ നീക്കം സ്വര്‍ണ്ണ നിക്ഷേപകര്‍ക്ക് തുണയായി!

സ്വര്‍ണ്ണത്തിന് 200 രൂപ വര്‍ധിച്ചതോടെ 10 ഗ്രാമിന് 30,600 രൂപയാണ് വില

Google Oneindia Malayalam News

Recommended Video

cmsvideo
റെക്കോര്‍ഡിട്ട് സ്വര്‍ണവില! അറിയേണ്ടതെല്ലാം! | Oneindia Malayalam

ദില്ലി: റെക്കോര്‍ഡിട്ട് സ്വര്‍ണ്ണ വില കുതിയ്ക്കുന്നു. തിങ്കളാഴ്ച സ്വര്‍ണ്ണത്തിന് 200 രൂപ വര്‍ധിച്ചതോടെ 10 ഗ്രാമിന് 30,600 രൂപയാണ് വില. ഉത്തരകൊറിയ നടത്തിയ അണുവായുധ പരീക്ഷണത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് സ്വര്‍ണ്ണവില ഈ വര്‍ഷത്തെ റെക്കോര്‍ഡ‍ില്‍ എത്തിയിട്ടുള്ളത്. സ്വര്‍ണ്ണത്തിന് പുറമേ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 200 രൂപ വര്‍ധിച്ചതോടെ വെള്ളി കിലോയ്ക്ക് 41,000 രൂപയിലെത്തി. ഇത് നാണയ നിര്‍മാണത്തിനെയും വ്യാപാര ആവശ്യങ്ങള്‍ക്ക് വെള്ളിയെ ആശ്രയിക്കുന്നവരെയുമാണ് ബാധിക്കുക. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തന്നെയാണ് പ്രകടമാകുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വര്‍ണ്ണ വിലയില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടല്‍. സ്വര്‍ണ്ണത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഡോളര്‍- രൂപ മൂല്യത്തിലെ മാറ്റം ഇറക്കുമതി തീരുവയിലും പ്രതിഫലിക്കും.

goldbars-

എന്നാല്‍ സ്വര്‍ണ്ണത്തിന്‍റെ വിലക്കയറ്റം ഇന്ത്യയിലെ വിവാഹ സീസണെ കാര്യമായി ബാധിക്കാനിടയില്ല. ആഗോളവിപണിയില്‍ കഴിഞ്ഞ 10 മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം തുടരുന്നത്. ഉത്തരകൊറിയുടെ ആയുധ പരീക്ഷണം സ്വര്‍ണ്ണ നിക്ഷേപകര്‍ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

English summary
Gold rates surged by Rs. 200 on Monday to Rs. 30,600 per 10 grams - their highest level this year - tracking higher global prices. Globally, gold rates shot up to their highest in nearly a year as investors bought safe haven assets after North Korea conducted its most powerful nuclear test, escalating the geopolitical tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X