സ്വർണം വാങ്ങുന്നത് ആർബിഐ നിർത്തി: കാരണം വില കുറയുമെന്ന പ്രതീക്ഷ; നിങ്ങള്‍ എന്ത് ചെയ്യണം
2024-25 സാമ്പത്തിക വർഷത്തില്‍ സ്വർണ്ണ ശേഖരത്തിൽ റെക്കോർഡ് നിരക്കിലുള്ള വർധനവായിരുന്നു ഇന്ത്യയുടെ ആർ ബി ഐ അടക്കമുള്ള വിവിധ കേന്ദ്ര ബാങ്കുകള്‍ നടത്തിയിരുന്നത്. ആഗോള വിപണിയില്‍ സ്വർണം വില ഉയരാന്‍ ഇടയാക്കിയതിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് സെന്‍ട്രല്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുമുള്ള ഈ വലിയ തോതിലുള്ള വാങ്ങലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആർ ബി ഐ സ്വർണം വാങ്ങുന്നതില്‍ പുറകേയ്ക്ക് പോകുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ആര്‍ബിഐ ഡാറ്റ പ്രകാരം, ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വിന്റെ ഭാഗമായ സ്വര്‍ണ ശേഖര മൂല്യം ജൂണ്‍ 13 ന് 83.316 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ജനുവരി 3 ലെ കണക്കനുസരിച്ച് 67.092 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇത്. ഇന്ത്യയുടെ മൊത്തം വിദേശ ആസ്തിയില്‍ ഇപ്പോള്‍ 12 ശതമാനത്തിലധികം പങ്ക് വഹിക്കുന്നത് സ്വര്‍ണ ശേഖരമാണ്. ആർ ബി ഐയുടെ മൊത്തം സ്വർണ്ണ ശേഖരം 880 മെട്രിക് ടണ്ണാണ്.

അതേസമയം തന്നെ ആർ ബി ഐ 2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെ തങ്ങളുടെ സ്വർണ്ണ ശേഖരത്തിൽ വലിയ തോതിലുള്ള വർധനവ് വരുത്തിയിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൗമരാഷ്ട്രീയവും വ്യാപാരപരവുമായ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണ്ണത്തിന്റെ വില 80% ഉയർന്ന് കഴിഞ്ഞതിനാല്‍ സ്വാഭാവികമായും വില ഇനി താഴേക്ക് പോകുമെന്ന വിലയിരുത്തലുകളും ആർ ബി ഐ സ്വർണം വാങ്ങുന്നത് കുറച്ചതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വില കുറയുകയാണെങ്കില്‍ ആ സമയത്ത് ആർ ബി ഐ വലിയ തോതിലുള്ള വാങ്ങലുകള്‍ നടത്തിയേക്കും. സ്വർണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധാരണക്കാർക്കും ഈ നയം സ്വീകരിക്കുന്നത് നന്നയാരിക്കുമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. സ്വർണ്ണ വിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനങ്ങൾ തുറന്നിടുന്നത് വിലക്കുറവിലേക്കുള്ള സാധ്യതകാണ്.
സിറ്റി (ഫിച്ചിന്റെ ഗവേഷണ വിഭാഗം), മോട്ടിലാൽ ഓസ്വാൾ സെക്യൂരിറ്റീസ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഗവേഷണ വിഭാങ്ങള്‍ ഒരു പോലെ പ്രവചിക്കുന്നത് ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില ട്രോയ് ഔണ്‍സിന് 3445 ഡോളർ എന്നതില്‍ നിന്നും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ലഘൂകരിക്കപ്പെടുന്നതും യുഎസ് ഫെഡറൽ റിസർവിന്റെ സാധ്യമായ പലിശ നിരക്ക് കുറയ്ക്കൽ നടപടിയും സ്വർണ വില ഇടിയുന്നത് കാരണമാകുമെന്നാണ് വിലയിരുത്തൽ. വേൾഡ് ഗോൾഡ് കൗൺസിൽ (WGC) ജൂൺ മധ്യത്തിൽ നടത്തിയ ഒരു സർവേയിൽ, പകുതിയോളം കേന്ദ്ര ബാങ്കുകളിൽ 95 ശതമാനവും അടുത്ത 12 മാസത്തിനുള്ളിൽ ആഗോള സോവറിന്റെ റിസർവ് മാനേജർമാർ സ്വർണ്ണ ശേഖരം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഉചിതമായ സമയത്തിനുള്ള കാത്തിരിപ്പിലാണ് മിക്കവരും.
"പ്രതിസന്ധി കാലത്തെ സ്വർണ്ണത്തിന്റെ പ്രകടനം, പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനുള്ള ഫലപ്രദമായ ഉപകരണമായി അതിന്റെ ഉപയോഗം, ദീർഘകാല മൂല്യ സംഭരണിയായുള്ള പങ്ക് എന്നിവ കേന്ദ്ര ബാങ്കുകൾ സ്വർണ്ണം കരുതൽ ശേഖരമായി സൂക്ഷിക്കാനുള്ള മൂന്ന് പ്രധാന കാരണങ്ങളാണ്," വേൾഡ് ഗോൾഡ് കൗൺസിൽ സർവ്വേയില്‍ പങ്കെടുത്തവർ പറയുന്നു.
അതേസമയം, ഇന്ത്യന്‍ സ്ത്രീകള്‍ ഏകദേശം 24,000 - 25,000 ടണ്‍ സ്വര്‍ണമാണ് ആഭരണ രൂപത്തില്‍ കൈവശം വെച്ചിരിക്കുന്നത് എന്നതാണ് കണക്ക്. ഇത് ലോകത്തിലെ സ്വര്‍ണ ശേഖരത്തിന്റെ 11% ന് തുല്യമാണ് എന്നതാണ് ശ്രദ്ധേയം. വിവാഹിതരായ സ്ത്രീകള്‍ക്ക് നിയമപരമായി 500 ഗ്രാം വരെ സ്വര്‍ണം നികുതി രഹിതമായി കൈവശം വെക്കാം. അതേസമയം അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും യഥാക്രമം 250 ഗ്രാമും 100 ഗ്രാമും എന്ന നിരക്കില്‍ പരിധിയുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications