Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് 10 ഗ്രാം സ്വര്‍ണത്തിന് വെറും 99 രൂപ!! സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? പിന്നീടുണ്ടായ മാറ്റം അറിയാം

സ്വര്‍ണവും സ്വര്‍ണ വിലയും ഇന്ന് പ്രധാന ചര്‍ച്ചാ വിഷയമാണ്. അഭൂതപൂര്‍വമായ വില വര്‍ധനവാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം. സകല റെക്കോര്‍ഡുകളും മറികടന്ന് കുതിക്കുകയാണ് സ്വര്‍ണവില. ഈ വേളയില്‍ സ്വര്‍ണത്തിന്റെ പഴയ കാലം ഓര്‍മിപ്പിക്കുകയാണ് ഇവിടെ. 10 ഗ്രാം സ്വര്‍ണത്തിന് വെറും 99 രൂപ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അന്ന് 99 രൂപ എന്നത് വളരെ ചെറിയ സംഖ്യയല്ല. എങ്കിലും ഇന്നത്തെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആരും ആശ്ചര്യപ്പെടും.

പുതിയ ഇന്ത്യയില്‍ ഇത്രയും അതിവേഗം മൂല്യം കൂടുന്ന മറ്റൊരു ലോഹമില്ല. സ്വര്‍ണം ആഭരണമാക്കി വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു പഴയ കാല രീതി. ഇന്ന് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരും ഏറെയാണ്. ഇക്കാര്യം പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ പദ്ധതികളുമുണ്ട്. മാത്രമല്ല, സ്വര്‍ണം വാങ്ങിക്കൂട്ടുന്ന കേന്ദ്ര ബാങ്കുകളുടെ വാര്‍ത്തകളും എല്ലാവര്‍ക്കുമറിയാം.

gold-old-price

ആഗോള വിപണിയിലെ സാഹചര്യം, രാഷ്ട്രീയ മാറ്റങ്ങള്‍, സുരക്ഷിത നിക്ഷേപം എന്ന ഖ്യാതി, ഡോളര്‍-രൂപ മൂല്യത്തിലെ മാറ്റം തുടങ്ങി ഒട്ടേറെ ഘടകങ്ങളാണ് സ്വര്‍ണവില നിശ്ചയിക്കുന്നതിലെ ഘടകങ്ങള്‍. ഒരു പവന്‍ സ്വര്‍ണത്തിന് 55000 രൂപയോട് അടുക്കുകയാണിപ്പോള്‍. ഈ വേളയില്‍ വാങ്ങിയാലും കുറച്ച് കാലം കഴിയുമ്പോള്‍ ലാഭം നേടാമെന്നതാണ് സ്വര്‍ണത്തിന്റെ പ്രത്യേകത.

1950ല്‍ 10 ഗ്രാം സ്വര്‍ണത്തിന് 99 രൂപ മാത്രമായിരുന്നു വില. ഇന്ന് നല്‍കേണ്ടത് 74620 രൂപയാണ്. അതായത്, 1950ല്‍ സ്വര്‍ണത്തിന് 1000 രൂപ ചെലവാക്കിയ വ്യക്തിക്ക് ഇന്ന് ഏഴര ലക്ഷം രൂപ കിട്ടുമെന്ന് ചുരുക്കും. ഗള്‍ഫ് യുദ്ധകാലം വരെ സ്വര്‍ണത്തിന്റെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. 2000 വര്‍ഷമായപ്പോള്‍ സ്വര്‍ണത്തിന് ഉണര്‍വുണ്ടായി. പിന്നീട് അതിവേഗമായി വിലയിലെ മുന്നേറ്റം.

2000ത്തില്‍ 10 ഗ്രാം സ്വര്‍ണത്തിന് 4400 രൂപയായിരുന്നു വില. അമേരിക്കന്‍ സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിട്ട 2008ലെ മാന്ദ്യകാലത്ത് സ്വര്‍ണവില വലിയ തോതില്‍ ഉയരാന്‍ തുടങ്ങി. ഡോളര്‍ ശേഖരം സാമ്പത്തിക കരുത്തിന്റെ അടയാളമായി കണ്ടിരുന്ന രാജ്യങ്ങള്‍ പതിയെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞു. കൊവിഡ് വ്യാപനമുണ്ടായതോടെ ലോക സാമ്പത്തിക രംഗം തകരുമെന്ന ഘട്ടം വന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരഞ്ഞു.

സ്വര്‍ണത്തിന് അതിവേഗം വില ഉയരുന്നതായിരുന്നു പിന്നീട് കണ്ടത്. റഷ്യ-യുക്രൈന്‍ യുദ്ധവും ഇസ്രായേല്‍-പലസ്തീന്‍ യുദ്ധവുമെല്ലാം സാമ്പത്തിക മേഖലയില്‍ ആശങ്ക ഇരട്ടിയാക്കി. ഇതെല്ലാം സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിച്ചു. മറ്റു നിക്ഷേപങ്ങള്‍ നഷ്ടത്തിന് ഇടയാക്കുമെന്ന ഭയമായിരുന്നു ധനികര്‍ക്ക്. 2020ല്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 49000 രൂപയിലെത്തി. 2024 മെയ് 19ന് 75000ത്തിലേക്ക് അടുക്കാന്‍ പോകുന്നു.

ഇനിയും സ്വര്‍ണവില കൂടുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം, കറന്‍സി മൂല്യത്തിലെ മാറ്റം, രാഷ്ട്രീയ വിവാദങ്ങള്‍, വിപണി അസ്ഥിരത എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ഡോളര്‍ ഒഴിവാക്കി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത ലോക രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചനയാണ്. ലോകത്തെ പ്രധാന സ്വര്‍ണ വിപണികളായ ഇന്ത്യയും ചൈനയും വന്‍തോതില്‍ സ്വര്‍ണം ഇറക്കുന്നു എന്നതും എടുത്തു പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+