നിങ്ങള്‍ എന്നാണ് സ്വര്‍ണം വാങ്ങിയത്? ഇപ്പോള്‍ വിറ്റാല്‍ 22000 ലാഭം കിട്ടും... കണ്ണുതള്ളുന്ന മാറ്റം
സ്വര്‍ണത്തിന്റെ മഞ്ഞത്തിളക്കം കാലത്തിന് അനുസരിച്ച് വര്‍ധിക്കുകയാണ് ചെയ്തത്. വെള്ളിയും ഡയമണ്ടുമെല്ലാം ആഭരണമായി ഉപയോഗിക്കുമെങ്കിലും സ്വര്‍ണാഭരണം ഒന്നു വേറെ തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യമുള്ള ലോഹവും സ്വര്‍ണമാണ്. 2008 മുതലാണ് സ്വര്‍ണത്തിന്റെ വിലയില്‍ അഭൂതപൂര്‍വമായ കയറ്റം ആരംഭിച്ചത്.
എക്കാലത്തും സ്വര്‍ണത്തിന് വില കൂടുതല്‍ തന്നെയായിരുന്നു. 50 വര്‍ഷം മുമ്പ് അന്നത്തെ മൂല്യം വച്ച് പരിശോധിക്കുമ്പോള്‍ മികച്ച വിലയായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആശ്ചര്യം തോന്നുമെന്ന് മാത്രം. 1999 മെയ് മാസത്തില്‍ സ്വര്‍ണം ഒരു പവന് 3300-3500 രൂപയായിരുന്നു വില. പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് ലോക സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്.

അമേരിക്കയിലെ വന്‍കിട കമ്പനികള്‍ പ്രതിസന്ധിയിലായും ആഗോള സാമ്പത്തിക രംഗം കൂടുതല്‍ ഞെരുക്കത്തിലമര്‍ന്നതും 2008ലാണ്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് ഇന്ത്യയെ അന്ന് തളരാതെ പിടിച്ചുനിര്‍ത്തിയതെന്ന് നിരീക്ഷിക്കുന്നവരുണ്ട്. പത്ത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇരട്ടി വിലയുണ്ട് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്.
2013 മാര്‍ച്ചില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിരുന്ന വില 22240 രൂപയായിരുന്നു. പ്രതിദിനം സ്വര്‍ണവില ഉയര്‍ന്നുവരികയായിരുന്നു അന്ന്. പവന് 25000 കടക്കുമെന്ന വാര്‍ത്തകള്‍ അത്ഭുതത്തോടെയാണ് അന്ന് കേട്ടിരുന്നത്. 30000ത്തിലേക്ക് സ്വര്‍ണവില എത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും പലരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ വിപണിയെ താളംതെറ്റിച്ചായിരുന്നു കൊറോണയുടെ വരവ്.
കൊവിഡ് വ്യാപകമായതോടെ ലോകത്തെ പല രാജ്യങ്ങളും ഗതാഗത സംവിധാനം മരവിപ്പിച്ചു. എല്ലാ വിപണികളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ആരോഗ്യരംഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടി വന്നു. കരുതലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ ശേഖരം പല രാജ്യങ്ങളും വിറ്റു. ഈ അവസരത്തില്‍ ചില രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും ശ്രമിച്ചു.
നേരത്തെ ആഘോഷ സീസണുകളില്‍ മാത്രമായിരുന്നു സ്വര്‍ണവിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. സീസണില്‍ കൂടുതല്‍ സ്വര്‍ണം വില്‍ക്കപ്പെടുന്നതായിരുന്നു അതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഏത് സമയവും സ്വര്‍ണവില ഉയര്‍ന്നുവരികയാണ്. മിക്ക രാജ്യങ്ങളും കേന്ദ്ര ബാങ്കുകള്‍ വഴി സ്വര്‍ണം വാങ്ങുകയും നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം സ്വരൂപിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണിത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45480 രൂപയാണ്. നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 10 വര്‍ഷം മുമ്പ് വാങ്ങിയ സ്വര്‍ണം ഇന്ന് വില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് 22000 രൂപ ലാഭം കിട്ടും. ഇനിയും സൂക്ഷിച്ച് വച്ചാല്‍ ഭാവിയില്‍ ലാഭം കൂടും. എന്നും തിളക്കമുള്ള ലോഹം സ്വര്‍ണം മാത്രമാണ് എന്ന് പറയാനുള്ള കാരണവും ഇതുതന്നെ.












Click it and Unblock the Notifications