Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ടാണ് സ്വര്‍ണത്തിന്റെ വില കൂടുന്നത്? അടുത്തെങ്ങാനും കുറയുമോ?

പിടിവിട്ട് കുതിക്കുകയാണ് സ്വര്‍ണവില. ഓരോ ദിവസവും റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് കൊണ്ടാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഇന്ന് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില ഔണ്‍സിന് 2700 ഡോളര്‍ കടന്നിരുന്നു. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ച് വരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും യുഎസ് തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനും ഇടയിലാണ് വിലയിലെ ഈ കുതിച്ചുചാട്ടം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കൊടുക്കേണ്ട വില 57920 രൂപയാണ്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 78000 രൂപ കടന്നിട്ടുണ്ട്. സ്വര്‍ണവിലയെ സ്വാധീനിക്കുന്നതിന് എന്താണ് കാരണം എന്ന് കൃത്യമായി പറയാനൊക്കില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

Gold Price

ഭൗമ രാഷ്ട്രീയ സംഘര്‍ഷം

ഇസ്രയേലും ഹമാസും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം സുരക്ഷിതമായ നിക്ഷേപ മാര്‍ഗത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി കണക്കാക്കുന്നതിനാല്‍ തന്നെ നിക്ഷേകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയും. ഇതുവഴി സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിക്കുകയും ചെയ്യും.

യു എസ് സാമ്പത്തിക ആശങ്കകള്‍

യു എസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്റെ വില കൂടുന്നതിന് മറ്റൊരു കാരണം. ഫെഡ് പലിശ നിരക്കിലെ ഇടിവ് സാമ്പത്തിക പ്രക്ഷുബ്ധതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും സ്വര്‍ണത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കിനേക്കാള്‍ സ്വര്‍ണത്തെ ലാഭകരമായ ആസ്തിയായി കണക്കാക്കാന്‍ കാരണമാകുന്നു.

യു എസ് തിരഞ്ഞെടുപ്പ്

യു എസ് തിരഞ്ഞെടുപ്പും സ്വര്‍ണത്തിന്റെ വിലയില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഘടകമാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ യു എസ് വിപണിയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഇത് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പണ നയങ്ങള്‍

മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ ചെറുക്കുന്നതിന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുന്നു. ഈ നിരക്ക് കുറയ്ക്കലുകള്‍ സ്വര്‍ണത്തിന്റെ നിക്ഷേപം എന്ന നിലയിലുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.

ഭൗമ രാഷ്ട്രീയ അപകട സാധ്യതകളും സാമ്പത്തിക അനിശ്ചിതത്വവും നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും എന്നാണ് റിപ്പോര്‍ട്ട്. സമീപ ഭാവിയിലൊന്നും സ്വര്‍ണം മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല എന്നാണ് ലോഹ വ്യാപാരിയായ തായ് വോംഗ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+