തിരിച്ചുകയറി സ്വര്‍ണം... വീണ്ടും മാജിക്ക് ഫിഗറിലേക്ക്; ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം
ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്ന ഒന്നാണ്. കഴിഞ്ഞ കുറെ നാളുകളായി സാധാരണക്കാരെ സംബന്ധിച്ച് അപ്രാപ്യമായ ഉയരത്തിലേക്കാണ് സ്വര്‍ണ വില കുതിച്ച് കൊണ്ടിരിക്കുന്നത്.
ദീപാവലിയോട് അനുബന്ധിച്ച് സര്‍വകാല റെക്കോഡിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 59960 ആയിരുന്നു അന്ന് പവന്‍ വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ ഇടിവോടെയാണ് നവംബറില്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത് എന്ന് പറയാം. എങ്കിലും സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ഇടിവൊന്നും സ്വര്‍ണത്തിന് ഉണ്ടായിട്ടില്ല.

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പത്ത് രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് (എട്ട് ഗ്രാം) 80 രൂപയും പത്ത് ഗ്രാമിന് 100 രൂപയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 7365 രൂപ കൊടുക്കണം. ഒരു പവന്‍ പൊന്നിന്റെ ഇന്നത്തെ വില 58920 ആണ്. ഇന്നലെ ഇത് 58840 ആയിരുന്നു.
അതേസമയം പത്ത് ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൊടുക്കേണ്ടത് 73650 രൂപയാണ്. 24 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 11 രൂപ കൂടി 8035 രൂപയും ഒരു പവന് 88 രൂപ കൂടി 64280 രൂപയും ആയി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് എട്ട് രൂപ കൂടി 6026 രൂപയും ഒരു പവന് 64 രൂപ കൂടി 48028 രൂപയും ആണ് ആയിരിക്കുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണ് ഇത്.
ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പവന്‍ വിലയ്ക്ക് സ്വര്‍ണം ലഭിക്കില്ല. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി നല്‍കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഒരു പവന്റെ സ്വര്‍ണാഭരണത്തിന് 65000 രൂപയെങ്കിലും ചെലവാകും. ഈ നിലയ്ക്ക് അഞ്ച് പവന്റെ സ്വര്‍ണാഭരണത്തിന് മൂന്നരലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികൡലെ പ്രീ ബുക്കിംഗ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.
വില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്ന സംവിധാനമാണ് ഇത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ രാജ്യാന്തര സ്വര്‍ണ വിപണിയില്‍ വലിയ മാറ്റമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഡോളര്‍ സൂചിക, കാലാവസ്ഥ, യുഎസ് ഫെഡ് നിരക്കിലെ മാറ്റം എന്നിവയെല്ലാം സ്വര്‍ണത്തിന്റെ വില സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത് 30 ശതമാനത്തോളം വര്‍ധനവാണ്. കഴിഞ്ഞ വര്‍ഷം ദീപാവലിയില്‍ 48200 രൂപയായിരുന്നു പവന്‍ വില എങ്കില്‍ ഈ വര്‍ഷത്തെ ദീപാവലിക്ക് പവന് 59640 എന്ന നിലയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഒരു പവനില്‍ ഒരു വര്‍ഷം കൊണ്ട് 11440 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്.












Click it and Unblock the Notifications