സ്വര്‍ണം വാങ്ങാന്‍ നല്ല ദിനം; ഇന്ന് വില മൂക്കുകുത്തി വീണു... ട്വിസ്റ്റിന് കാരണം ഇതാണ്, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ശേഷം ഇന്നുണ്ടായ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. കൂടുതല്‍ പേര്‍ ആഭരണം വാങ്ങാനെത്തുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. ഒരു പക്ഷേ, നാളെയും വില കുറഞ്ഞേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
സ്വര്‍ണത്തിന് മാത്രമല്ല, വെള്ളിയുടെ വിലയിലും ഇന്ന് നല്ല ഇടിവുണ്ട്. കഴിഞ്ഞ ദിവസം കയറിയ വില അപ്പടി ഇടിയുകയാണ് ചെയ്തിരിക്കുന്നത്. സ്വര്‍ണം പോലെ തന്നെ വെള്ളിയും 2015ല്‍ മുഖ്യ ആകര്‍ഷണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്നത്തെ സ്വര്‍ണവില, പൊടുന്നനെ വില ഇടിയാനുണ്ടായ കാരണം എന്നിവ വിശദമാക്കാം...

കേരളത്തില്‍ 22 കാരറ്റ് പവന്‍ സ്വര്‍ണത്തിന് 57840 രൂപയാണ് ഇന്നത്തെ വില. 58000ത്തിന് താഴേക്ക് സ്വര്‍ണവില എത്തി എന്നതു നേട്ടമാണ്. ആഭരണം വാങ്ങാനിരുന്നവര്‍ അവസരം മുതലെടുക്കുമെന്നാണ് പ്രതീക്ഷ. പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7230 രൂപയിലെത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് 5970 രൂപയാണ് ഗ്രാം വില. വെള്ളിയുടെ വിലയില്‍ ഗ്രാമിന് 3 രൂപ കുറഞ്ഞ് 98 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2720 ഡോളര്‍ വരെ കയറിയ ശേഷം ഇന്നലെ 2690ലേക്ക് ഇടിഞ്ഞിരുന്നു. ഇന്നും ഇതേ നിരക്കിലാണ് തുടരുന്നത്. അതാണ് കേരളത്തിലും വില കുറയാന്‍ കാരണം.
ആഗോള വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നിട്ടുണ്ട്. ലാഭമെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിറ്റഴിക്കല്‍. അതാണ് സ്വര്‍ണവിപണിയില്‍ ട്വിസ്റ്റിന് കാരണം. വന്‍ തോതില്‍ കുതിച്ചിരുന്ന വില ഇന്നലെ നേരെ താഴേക്ക് വരികയായിരുന്നു. അമേരിക്കയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനും മുകളിലാണ്. അതും സ്വര്‍ണം വിറ്റഴിച്ച് ലാഭമെടുക്കാന്‍ കാരണമായി.
മാത്രമല്ല, ഡോളര്‍ മൂല്യം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. 107.12 എന്ന നിരക്കിലാണ് സൂചിക. ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണവില കുറയുമെന്നതാണ് ചരിത്രം. മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുന്നതാണ് കാരണം. അതേസമയം, രൂപയുടെ കാര്യം വളരെ കഷ്ടമായി തുടരുകയാണ്. രൂപ കൂടുതല്‍ ദുര്‍ബലമാകുന്നു. ഡോളറിനെതിരെ 84.85 എന്ന നിരക്കിലാണ് രൂപ. പ്രവാസികള്‍ക്ക് ഇത് നേട്ടമാണ്.
അതേസമയം, 2015ല്‍ വില കുത്തനെ കൂടുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച് വിലയിരുത്തുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നതും കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ സാധ്യതയുള്ളതുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. അതേസമയം, ചൈനയില്‍ നിന്ന് വരും വര്‍ഷം കൂടുതല്‍ ആവശ്യക്കാര്‍ എത്തുമെന്നും കരുതുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും വിപണിക്ക് തിരിച്ചടിയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 73.51 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്.












Click it and Unblock the Notifications