പൊന്ന് പൊള്ളുന്നു... സ്വര്‍ണവില റെക്കോര്‍ഡില്‍; പവന്‍ വില ഇന്നും കൂടി, മഞ്ഞലോഹം വിട്ടുപിടിക്കാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ 600 രൂപ വര്‍ധിച്ച പിന്നാലെ ഇന്ന് അതിനേക്കാള്‍ വര്‍ധിച്ചു. ആഗോള വിപണിയില്‍ വില കുത്തനെ ഉയരുകയാണ്. അതിന് അനുസരിച്ചാണ് കേരളത്തിലും മുന്നേറുന്നത്. വരും ദിവസങ്ങൡും വില കൂടുമെന്നാണ് പ്രതീക്ഷ. മൂന്ന് കാര്യങ്ങളാണ് വില കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 56720 രൂപയായിരുന്നു. ഇന്ന് രേഖപ്പെടുത്തിയതാണ് ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്. ഇവിടെയും നില്‍ക്കില്ല എന്നാണ് പുതിയ വിവരം. സര്‍വകാല റെക്കോര്‍ഡിലേക്ക് വൈകാതെ എത്തിയേക്കും. സ്വര്‍ണ പണയം വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ എന്നിവര്‍ക്കെല്ലാം സന്തോഷം സമ്മാനിക്കുന്ന ദിവസമാണിന്ന്. അതേസമയം, സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് സങ്കടവും.

കേരളത്തില്‍ ഇന്ന് 58280 രൂപയാണ് ഒരു പവന് നല്‍കേണ്ടത്. 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7285 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കൂടി 6015 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 101 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. സമീപകാലത്ത് വെള്ളിക്ക് രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണിത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2695 ഡോളറാണ് വില. കഴിഞ്ഞ ദിവസം 2700 ഡോളര്‍ കടന്നിരുന്നു.
മൂന്ന് കാരണങ്ങളാണ് സ്വര്‍ണവില കൂടാന്‍ കാരണമായി പറയുന്നത്. ചൈന വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നത് വീണ്ടും ആരംഭിച്ചു. മറ്റു രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്ന അഭ്യൂഹവും സ്വര്‍ണ വില കൂടാന്‍ കാരണമായി. അതേസമയം, അടുത്ത വര്‍ഷം അദ്യത്തില്‍ തന്നെ സ്വര്‍ണം ഔണ്‍സ് വില 3000 ഡോളര്‍ കടക്കുമെന്നും പറയപ്പെടുന്നു.
രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണമാണ്. ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയിലാണിപ്പോള്‍. ഡോളറിനെതിര 84.86 എന്ന നിരക്കിലാണ് രൂപ. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. ഡോളര്‍ സൂചിക 106.35 എന്ന നിരക്കിലാണുള്ളത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 63000 രൂപ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണമാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി കൂടും. കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലാണ്. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്.
ഇന്ന് സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നല്ല ദിനമാണ്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികല്‍ തിരിച്ചെടുക്കുക. തങ്കത്തിന് വില കൂടിയാല്‍ പഴയ സ്വര്‍ണത്തിന് നേരിയ വില കൂടുതല്‍ ലഭിക്കും. സാധാരണ രണ്ട് ശതമാനം കുറച്ചാണ് പഴയ സ്വര്‍ണത്തിന് വിലയിടുക. മറ്റു ജ്വല്ലറികളുടെ സ്വര്‍ണത്തിന് നാല് ശതമാനം കുറച്ച് വിലയിടും.












Click it and Unblock the Notifications