വീണ്ടും കുതിച്ച് സ്വര്‍ണം; വില ഉയരുന്നത് റെക്കോര്‍ഡിലേക്ക്... ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ വില ഉയരുമെന്ന പ്രവചനങ്ങള്‍ ശരിവച്ചാണ് വര്‍ധനവ്. നേരിയ തോതിലാണെങ്കിലും സ്വര്‍ണം റെക്കോര്‍ഡ് വിലയിലേക്ക് എത്തുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്.
ഡോളര്‍ സൂചിക ഇടിഞ്ഞു വരുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആഗോള രാഷ്ട്രീയ സാഹചര്യവും കലങ്ങി മറിയുകയാണ്. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിലാണ് വ്യാപാരം. നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇതിടയാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46720 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസം 46560 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വലിയ തോതിലുള്ള വിലയിടിവിന് സാധ്യത കാണുന്നില്ല. ഡോളര്‍ സൂചിക 101.61ല്‍ നില്‍ക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.18 ആണ്.
സ്വര്‍ണവില ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് 47080 രൂപ ആയിരുന്നു. പിന്നീട് 45320 രൂപ വരെ കുറയുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും റെക്കോര്‍ഡിലേക്ക് കുതിക്കുന്നു എന്നാണ് മനസിലാക്കുന്നത്. ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ 51000 രൂപ ചുരുങ്ങിയത് നല്‍കേണ്ടി വരും.
പണിക്കൂലിയും നികുതിയും ചേര്‍ത്തുള്ള വിലയാണ് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരിക. ഇതാണ് പവന് അരലക്ഷത്തിലധികം ചെലവ് വരാന്‍ കാരണം. അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്കും വിവിധ ജ്വല്ലറികള്‍ നടപ്പാക്കുന്ന സ്‌കീമുകളില്‍ ഭാഗമാകുന്നവര്‍ക്കും വില ഉയരുന്ന വേളയിലും നേരിയ ആശ്വാസം ലഭിക്കും.
അതേസമയം, വില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ക്യാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് ഉപഭോക്താക്കള്‍ തിരിയാനുള്ള സാധ്യതയുമുണ്ട്. എണ്ണവില വര്‍ധിച്ചുവരുന്നതാണ് വിപണിയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു ഘടകം. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 80 ഡോളറിന് തൊട്ടടുത്തെത്തിയിരിക്കുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.
എണ്ണ വില ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഘടകമാണ്. വിപണിയെ താളംതെറ്റിക്കാനും ഇത് കാരണമാകും. വിപണി അസ്വസ്ഥമാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുക സ്വാഭാവികമാണ്. ഈ വേളയിലും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകും. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അത്ര സുഖകരമല്ല.












Click it and Unblock the Notifications