സ്വര്‍ണം വാങ്ങാന്‍ പോകുന്നോ? ഇന്നത്തെ വില അറിയാം... തിളക്കം മങ്ങാതെ മഞ്ഞലോഹം
കൊച്ചി: മലയാളികളുടെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന ലോഹമാണ് സ്വര്‍ണം. മിക്ക ആഘോഷങ്ങളിലും സ്വര്‍ണം പ്രധാന ഘടകരമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ വില എപ്പോഴും മലയാളികള്‍ നിരീക്ഷിക്കുകയും ചെയ്യും. നേരത്തെ സീസണുകളിലാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നതെങ്കില്‍ അടുത്ത കാലത്തായി ഇതില്‍ മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണത്തിലെ നിക്ഷേപം കൂടിയതാണ് കാരണം.
ലോക രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന ഒട്ടേറെ പദ്ധതികളും നിലവിലുണ്ട്. ഇതെല്ലാം സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു. അതിനെല്ലാം പുറമെയാണ് വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണം വാങ്ങുന്നത്. ഓരോ ദിവസവും രാവിലെ സ്വര്‍ണവില ജ്വല്ലറികള്‍ പുറത്തുവിടും. ദിവസവും വില നിശ്ചയിക്കുന്നതിന് അവര്‍ക്ക് ഏകീകൃത സംവിധാനമുണ്ട്.

ഇന്ന് കേരളത്തിലെ സ്വര്‍ണവില പവന് 46240 രൂപയാണ്. ഇത് നാലാം ദിവസമാണ് പവന്‍ വില ഇതേ നിരക്കില്‍ തുടരുന്നത്. ഗ്രാം വില 5780 രൂപയും. വില ഒരേ നിരക്കില്‍ തുടരാന്‍ കാരണം ഇതാണ് എന്ന് ഒരു കാര്യം ചൂണ്ടിക്കാട്ടി പറയാന്‍ സാധിക്കില്ല. കാരണം, ഒട്ടേറെ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. നേരത്തെ 47000ത്തിലേക്ക് കുതിച്ച സ്വര്‍ണവില താഴാന്‍ കാരണം ഡോളര്‍ മൂല്യലുണ്ടായ മാറ്റമാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇത്രയും വില ഉയരാന്‍ കാരണങ്ങളിലൊന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിയാണ്. അവശ്യവസ്തുവല്ലാത്തതിനാലാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് കൂടുതല്‍ നികുതി ചുമത്തുന്നത്. സ്വര്‍ണ ഇറക്കുമതി നികുതി 15 ശതമാനമാണ്. ഇത് ആഭരണ വിപണിയെ തളര്‍ത്തുന്നു എന്നാണ് ജ്വല്ലറി വ്യാപാരികളുടെ നിലപാട്.
സ്വര്‍ണ ഇറക്കുമതി നികുതി 15ല്‍ നിന്ന് നാല് ശതമാനമാക്കി ചുരുക്കണം എന്നാണ് ജെം ആന്റ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. പോളിഷ് ചെയ്ത ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ചില്‍ നിന്ന് 2.5 ശതമാനമാക്കി കുറയ്ക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. നികുതി ഉയര്‍ത്തിയത് കാരണം ആഭരണ കയറ്റുമതി വിപണിയെ ബാധിച്ചിട്ടുണ്ട് എന്നാണ് കൗണ്‍സിലിന്റെ നിലപാട്.
നികുതി കൂടിയത് കാരണം ഇറക്കുമതി കുറയുന്നു. ഇത് ജ്വല്ലറി മേഖലയിലെ തൊഴില്‍ കുറയ്ക്കുന്നു. പാരമ്പര്യമായി ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും പ്രതിസന്ധിയുണ്ടാക്കുന്നു. സ്വര്‍ണ വ്യവസായ രംഗത്ത് ഇന്ത്യ പിന്നോട്ടടിക്കാന്‍ ഇത് കാരണമാകുന്നു. ചൈനയും തായ്‌ലാന്റുമെല്ലാം ജ്വല്ലറി വ്യാപാര രംഗത്ത് വലിയ കുതിപ്പ് നടത്തുകയാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെടുന്നു. അടുത്തമാസത്തെ ബജറ്റില്‍ നികുതി കുറയ്ക്കണം എന്നാണ് കൗണ്‍സിലിന്റെ ആവശ്യം.












Click it and Unblock the Notifications