സ്വര്‍ണവില കുറഞ്ഞു... ആശ്വസിക്കാന്‍ വകയില്ല..! സാധാരണക്കാര്‍ക്ക് കൈയെത്താ ദൂരത്ത്
ആഭരണം എന്നതിലുപരി സുരക്ഷിത നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ അറിയാന്‍ മലയാളികള്‍ പ്രത്യേക താല്‍പര്യം കാണിക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണം കേരളത്തില്‍ റെക്കോഡ് വിലയിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായിരുന്നില്ല. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.
മാര്‍ച്ച് 29 ന് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50000 എന്ന മാന്ത്രിക സംഖ്യ തൊട്ടിരുന്നു. ഏപ്രിലില്‍ ഇതുവരെയുള്ള എല്ലാ ദിവസങ്ങളിലും 50000 എന്ന മാന്ത്രികസംഖ്യക്ക് മുകളിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ഏപ്രില്‍ ഒന്നിന് 50880 ആയ സ്വര്‍ണവില രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു.

മൂന്നിന് 51280 രൂപയും നാലിന് 51680 രൂപയും ആയിരുന്നു പവന്‍ വില. എന്നാല്‍ നേരിയ കുറവ് സ്വര്‍ണവിലയില്‍ ഉണ്ടായെങ്കിലും സാധാരണക്കാര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയും കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമുണ്ടായ വിലയിടിവിലും സ്വര്‍ണം 51000 ത്തിന് മുകൡ തന്നെ നില്‍ക്കുന്നു എന്നത് വ്യക്തമായ സൂചനയാണ്.
അടുത്തകാലത്തൊന്നും സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിലയിലേക്ക് സ്വര്‍ണം എത്തില്ല എന്ന് തന്നെയാണ് വിലയിരുത്തല്‍. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഉള്ളില്‍ തീയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് തന്നെ അരലക്ഷത്തിന് മുകളില്‍ കൊടുക്കണം എന്നിരിക്കെ പത്ത് ലക്ഷം രൂപയുണ്ടെങ്കില്‍ പോലും അഞ്ച് പവന്‍ സ്വര്‍ണം പോലും തികച്ച് വാങ്ങിക്കാന്‍ പറ്റില്ല.
പവന്‍ വില വര്‍ധിച്ചതോടെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരും. ആഗോള വിപണിയിലെ വില വര്‍ധനയുടെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് സ്വര്‍ണ വില 60000 കടക്കാന്‍ അധികം താമസമുണ്ടാകില്ല.
ഇന്ധനവില, ഡോളറിലെ മാറ്റം, യുദ്ധം തുടങ്ങി നിരവധി അന്താരാഷ്ട്ര സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അമേരിക്കയും യൂറോപ്പും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടര്‍ച്ചയായി വരുന്നതാണ് നിലവില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.


Click it and Unblock the Notifications