Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ പ്രേമികൾക്ക് സന്തോഷ ദിനം; പവന് വില കുറഞ്ഞു, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ, ഇനിയും കുറയുമോ?

കൊച്ചി: ഡിസംബറിൽ സ്വർണ വില 56,000ത്തൊട്ടപ്പോൾ ഏറെ ആശ്വാസത്തിലായിരുന്നു ആഭരണപ്രേമികൾ. ഇനിയും വില കുറഞ്ഞേക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതോടെ വിവാഹ ആവശ്യങ്ങൾ ഉള്ളവരും ആഭരണപ്രിയയും ദിവസങ്ങൾ എണ്ണി കാത്തിരുന്നു. എന്നാൽ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് വിപണിയിൽ പിന്നീട് ഉണ്ടായത്. ദിനംപ്രതി വില വർധിക്കുന്നതായിരുന്നു സാഹചര്യം. ഡിസംബർ മാസം അവസാനിച്ചത് പവന് വില 56,880 എന്ന നിലയിലായിരുന്നെങ്കിലും പുതുവത്സരത്തിൽ സ്വർണ വില കുതിച്ചു.

ജനവരി ഒന്ന് സ്വർണത്തിന് പവന് വില 57,200 ആയിരുന്നു. രണ്ടാം ദിനം 220 വർധിച്ച് 57,440 രൂപയായി. ഇന്നലെ ഒറ്റയടിക്ക് വില 640 രൂപ ഉയർന്ന് 58,080 രൂപയായി. ഗ്രാമിന് മാത്രം 80 രൂപയുടെ വർധനവാണ് ഉണ്ടായത്. അതായത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുടേയും വർധനവ്. എന്നാൽ ഇന്ന് വിപണിയിൽ നിന്നും ആശ്വാസ വാർത്തയാണ് എത്തിയിരിക്കുന്നത്. പവന്റെ വിലയിൽ 360 രൂപയാണ് കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 57,720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7215 രൂപയില്‍ എത്തി. ഇന്നലത്തെ അപേക്ഷിച്ച് 45 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്.

goldprice-

ആഗോള വിപണിയിലെ വില വ്യതിയാനങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തിടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. കാൽശതമാനമാണ് വർധിപ്പിച്ചത്. 2025 ൽ രണ്ട് തവണ മാത്രമേ പലിശ നിരക്കിൽ കുറവ് വരുത്തുകയുള്ളൂവെന്നും ഫെഡറൽ റിസർവ് വ്യക്തമാക്കി. സാധാരണ നിലയിൽ കേന്ദ്രബാങ്കിന്റെ ഈ തീരുമാനം സ്വർണ വിലയിൽ കാര്യമായ കുറവ് വരുത്തേണ്ടതാണ്. എന്നാൽ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിൽ ഉടൻ എത്തുമെന്നതും തുടർന്നുണ്ടാകുന്ന സാമ്പത്തിക നയങ്ങളും ആണ് വിപണിയിൽ സ്വർണ വില വർധിക്കാൻ കാരണമായത്. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ സ്വർണത്തിന് നേട്ടമാകുമെന്ന വിപണി വിലയിരുത്തലാണ് പ്രതികൂല സാഹചര്യത്തിലും വിലക്കുതിച്ചത്.

ട്രംപ് അധികാരത്തിലേറുന്നതോടെ ആഗോളതലത്തിൽ സ്വർണ വില കത്തിക്കയറുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ആഗോള സാഹചര്യങ്ങളും സ്വാധീനിച്ചാൽ രാജ്യത്ത് 10 ഗ്രാം സ്വർണത്തിന് വില 85,000 വരെ തൊടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അതായത് ഇന്ന് വില കുറഞ്ഞെങ്കിലും ഈ കണക്കിൽ ആശ്വസിക്കേണ്ടെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+