Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വീണ്ടും ചതിച്ചു, വില കുത്തനെ കൂടി; ഇനി പ്രതീക്ഷ വേണ്ട, പിടിച്ചാൽ കിട്ടില്ല?

അമേരിക്കയിലെ ഭരണമാറ്റത്തെ തുടർന്ന് ഇടിഞ്ഞ സ്വർണവില ഇനി അടുത്ത കാലത്തൊന്നും തിരിച്ച് കയറിയേക്കില്ലെന്നായിരുന്നു സ്വർണപ്രേമികളുടെ പ്രതീക്ഷ. കുറഞ്ഞപക്ഷം ഡിസംബർ വരെയെങ്കിലും ആശ്വാസകരമായിരിക്കും വിപണിയിലെ സാഹചര്യം എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി വീണ്ടും സ്വർണവില കുതിക്കുകയാണ്. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്.

സപ്റ്റംബർ അവസാനമായിരുന്നു സ്വർണ വില 55000 രൂപ കടന്നത്. പിന്നീടിങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത നിലയിലായിരുന്നു സ്വർണത്തിന്റെ വില വർധിച്ചത്. ഒക്ടോബറിൽ നേരിയ ആശ്വാസം പ്രതീക്ഷിച്ചെങ്കിലും ഞെട്ടിച്ച വില വർധനയായിരുന്നു ആ മാസം രേഖപ്പെടുത്തിയത്, വില 60,000 ത്തിന് അടുത്തെത്തി.

gold-1

നവംബർ 1 ന് 59,080 രൂപയായിരുന്നു പവന് വില, അതായത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. 2 ന് നേരിയ രീതിയിൽ വില കുറഞ്ഞെങ്കിലും അതേ വില 4 വരെ തുടർന്നു. നവംബർ 4 ന് വില അൽപം കുറഞ്ഞ് 58,840 രൂപയായി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തോടെയാണ് സ്വർണപ്രേമികളുടെ പ്രതീക്ഷകൾ ഉയർത്തി സ്വർണ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. അതുവരെ 59,000ത്തിനടുത്തുണ്ടായിരുന്ന വില നവംബർ 7 ന് 57,600 ൽ എത്തി. പിന്നീട് നേരിയ ഏറ്റക്കുറച്ചിലുകൾ സംഭവിച്ച് നവംബർ 14 ഓടെ വില 55,480 ൽ തൊട്ടു.

കഴിഞ്ഞ രണ്ടാഴ്ചയോളം 3500 രൂപയുടെ കുറവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. ക്രിസ്മസ് കഴിയും വരെയെങ്കിലും ഈ നിലയിൽ വില തുടരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ സ്വർണ വിലയിൽ ഇനി അങ്ങോട്ട് വലിയ പ്രതീക്ഷ പുലർത്തേണ്ടെന്ന സൂചനയാണ് വിപണി നൽകുന്നത്. ഇന്ന് ഗ്രാമിന് 70 രൂപയാണ് കൂടിയത്, ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 7160 രൂപയാണ്. പവന് വില 57,280 രൂപയും.

ഏറ്റവും കുറവ് ഈ നഗരത്തിൽ

രാജ്യത്ത് 10 ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ ഇന്ന് 71,600 രൂപ കൊടുക്കണം. 24 കാരറ്റിന് 78,110 രൂപയും. 22 കാരറ്റിന് ഏറ്റവും കുറവ് ചെന്നൈ, ബാംഗ്ലൂർ,മുംബൈ, കൊൽക്കട്ട, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇവിടങ്ങളിൽ വില 7160 രൂപയാണ്. 24 കാരറ്റിന് 7,811 രൂപയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+