വീണ്ടും മരവിച്ച് സ്വര്‍ണം... ഇന്ന് കൂടിയില്ല; വാങ്ങാന്‍ ഇനിയും കാത്തിരിക്കണോ?
ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലുണ്ടാകുന്ന ഏതൊരു മാറ്റത്തേയും ആകാംക്ഷയോടെയാണ് ആളുകള്‍ നോക്കി കാണുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണ വിപണിയില്‍ നിന്ന് പ്രതീക്ഷയുള്ള വാര്‍ത്തകളല്ല വരുന്നത്.
നാളുകളായി ഒരു പവന്‍ സ്വര്‍ണത്തിന് അരലക്ഷത്തോളം രൂപ കൊടുക്കണം. 2024 ല്‍ സ്വര്‍ണവില താഴ്‌ന്നേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മാര്‍ച്ച് പകുതിയായിട്ടും വലിയ പ്രതീക്ഷയില്ല. മാത്രമല്ല മാര്‍ച്ചില്‍ ഈ ദിവസങ്ങളില്‍ മാത്രം സ്വര്‍ണം പിടിവിട്ട് ഉയരുകയും ചെയ്തു. ഈ മാസം വെറും രണ്ടാഴ്ച പിന്നിടുമ്പോള്‍ സ്വര്‍ണ വിലയില്‍ 2000 രൂപയിലേറെയാണ് വര്‍ധിച്ചിരിക്കുന്നത്.

ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച് അകലെ തന്നെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലത്തെ വിലയായ 48480 രൂപയില്‍ തന്നെയാണ് സ്വര്‍ണം ഇന്നും വ്യാപാരം നടത്തുന്നത്. മാര്‍ച്ച് ഒന്നിന് 46320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയും ഇത് തന്നെ. പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും 47000 രൂപക്കാണ് പവന്‍ സ്വര്‍ണം വിറ്റഴിച്ചത്.
മാര്‍ച്ച് അഞ്ചിന് 560, ആറിന് 200, ഏഴിന് 320, എട്ടിന് 120 എന്നിങ്ങനെയും പവന്‍ വില വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില 48200 രൂപയാകുകയും ചെയ്തു. എന്നാല്‍ അവിടം കൊണ്ടും സ്വര്‍ണം കുതിപ്പ് നിര്‍ത്തിയില്ല. മാര്‍ച്ച് ഒമ്പതിന് 400 രൂപ കൂടി വര്‍ധിച്ചതോടെ 48600 രൂപയായി സ്വര്‍ണത്തിന്. ഇതാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
മാര്‍ച്ച് ഒമ്പത് മുതല്‍ മാര്‍ച്ച് 12 വരെ ഈ ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയത്. മരുഭൂമിയിലെ മഴ പോലെ ഈ മാസത്തെ ആദ്യത്തെ വിലയിടിവ് രേഖപ്പെടുത്തുന്നത് മാര്‍ച്ച് 13 നാണ്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞതോടെ 48280 ആയി. എന്നാല്‍ തൊട്ടടുത്ത ദിവസം 200 രൂപ വര്‍ധിച്ചതോടെ ഇത് 48480 ആകുകയും ചെയ്തു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായതിനാല്‍ ഈ മാസം ഇനി സ്വര്‍ണ വിപണിയില്‍ കുത്തനെയുള്ള ഇടിവുണ്ടാകില്ല എന്നാണ് വ്യാപാരികളും പറയുന്നത്.












Click it and Unblock the Notifications