Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ പ്രേമികൾക്ക് ചങ്കിടിപ്പ്; പവന് വില ഇന്ന് വീണ്ടും ഉയർന്നു..ഇനിയെങ്ങോട്ട്?

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ ഈ വർഷം അവസാനിക്കും മുൻപ് തന്നെ സ്വർണം പവന് 50,000 രൂപ കടക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

കഴിഞ്ഞ മാസം 45000ത്തിലായിരുന്നു സ്വര്‍ണം.എന്നാൽ ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില 46160 രൂപയായിരുന്നു. തുടർന്ന് രണ്ട് ദിവസങ്ങളിൽ 46,760 രൂപയായിരുന്നു വില. നാലിന് സ്വർണ വില 47080 ലെത്തി റെക്കോഡിട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും വില കുറഞ്ഞത് സ്വർണ പ്രേമികൾക്ക് ആശ്വാസമായി. ഡിസംബർ 5 ന് 45760 രൂപയ്ക്കും 6 ന് 46040 രൂപയ്ക്കുമായി സ്വർണം വിൽപന നടന്നത്. കഴിഞ്ഞ നേരിയ വർധനവായിരുന്നു രേഖപ്പെടുത്തിയത്, 46,160 രൂപയായിരുന്നു പവന് വില.

gold-rate-today-

എന്നാൽ ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ട വില 46160 രൂപയാണ്. അതായത് ഇന്നലത്തെ അപേക്ഷിച്ച് 120 രൂപയുടെ വർധനവ്. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. നിലവിൽ 5770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്ത്യയിലെ മറ്റ് നഗരങ്ങളിലെ സ്വർണ വില ഇങ്ങനെ-

ചെന്നൈ-10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 58,350 രൂപയാണ്. 24 കാരറ്റിന് 63,660 ഉം. മുംബൈയിൽ ഇത് 57,700 രൂപയും 62,950 രൂപയാണ്. ദില്ലിയിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് മുംബൈയെ അപേക്ഷിച്ച് 150 രൂപ അധികമായി നൽകണം, അതായത് 57,850 രൂപ. 24 കാരറ്റ് സ്വർണത്തിന് 63,100 രൂപയും. കൊൽക്കട്ടയിൽ മുംബൈയിലെ അതേ വിലയാണ്.

അതേസമയം വിവാഹ സീസണിൽ ഇത്തരത്തിൽ സ്വർണ വിലയിലെ കുതിച്ച് ചാട്ടം സ്വർണപ്രേമികൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വില ഉയരുന്ന പശ്ചാത്തലത്തിൽ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ജ്വല്ലറി ഉടമകളും പറയുന്നത്. അത്യാവശ്യക്കാർ മാത്രമാണ് വാങ്ങാൻ എത്തുന്നത്. പണിക്കൂലി കൂടി ചേരുമ്പോൾ ഒരു പവൻ വാങ്ങണമെങ്കിൽ അരലക്ഷം കൊടുക്കേണ്ടി വരും. വില ഇത്തരത്തിൽ പിടിവിട്ട് പോകുന്നത് എന്ന് അവസാനിക്കുമെന്നാണ് ഉപഭോക്താക്കളുടെ ചോദ്യം. എന്നാൽ വലിയ വില വ്യത്യാസം വരുംദിവസങ്ങളിൽ പ്രതീക്ഷിക്കേണ്ടെന്നാണ് വിപണി വിദഗ്ദർ പറയുന്നത്. അതേസമയം ഫെബ്രുവരിയോടെ വില ഉയരാനുള്ള സാധ്യതയും ഇവർ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+