Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറ പരിപാടിയല്ലിത് ! ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്ന 5 ഘടകങ്ങൾ

ആഭരണമായും നിക്ഷേപ ഓപ്ഷനുമായൊക്കെ സ്വർണത്തിന് വലിയ സ്വീകാര്യതയാണ് നമ്മുടെ രാജ്യത്തുള്ളത്. ദീർഘ കാലത്തേക്ക് സൂക്ഷിച്ച് വയ്ക്കാവുന്ന , തിളക്കമുള്ള ഈ മഞ്ഞ ലോഹത്തെ സുരക്ഷിത നിക്ഷേപമായിട്ടാണ് നമ്മൾ കാണുന്നതെങ്കിലും സ്വർണ വിലയിൽ അടിക്കടി ഉണ്ടാകുന്ന ഈ ചാഞ്ചാട്ടം ചിലപ്പോൾ ഒരു ചോദ്യ ചിഹ്നമാകാറുണ്ട്. ഖനികളിൽ നിന്ന് സ്വർണം കുഴിച്ചെടുത്ത് അത് നമ്മുടെ കൈകളിൽ എത്തുന്നത് വരെ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

അന്താരാഷ്ട്ര ഘടകങ്ങൾ

ഇന്ത്യയിൽ ഉപഭോ​ഗം ചെയ്യുന്ന സ്വർണത്തിൽ ഭൂരിഭാ​ഗവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാൽ സ്വർണത്തിന്റെ അന്താരാഷ്ട്ര മൂല്യത്തിന് ഇന്ത്യയിലെ സ്വർണ വില നിർണയിക്കുന്നതിൽ നിർണായക പങ്കുണ്ട്. ലണ്ടൻ ബുള്ളിയൻ മാർക്കറ്റിലാണ് സ്വർണത്തിന്റെ സ്പോട്ട് പ്രൈസ് നിശ്ചയിക്കപ്പെടുന്നത്. ചില വ്യവസ്ഥകൾക്കനുസൃതമായാണ് നിരക്കുകൾ ഇവിടെ തീരുമാനിക്കപ്പെടുന്നത്. സ്പോട്ട് പ്രൈസ് ഉയർന്നാൽ സ്വർണത്തിന്റെ വിലയും ഉയരും. യുദ്ധം, സാമ്പത്തിക സ്ഥിതി പോലുള്ള മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളും സ്വർണ വിലയെ സ്വാധീനിക്കും.

gold

ഡിമാൻന്റ് & സപ്ലൈ

ഒരു സമ്പദ്‌വ്യവസ്ഥയിലെ എല്ലാ സേവനങ്ങളുടെയും ചരക്കുകളുടെയും വില ഡിമാന്റിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. സ്വർണവും അതു പോലെത്തന്നെയാണ്. സ്വർണത്തിന് ആവശ്യക്കാരേറുമ്പോൾ സ്വർണ വില ഉയരുന്നത് ഇങ്ങനെയാണ്. വിവാഹ സീസൺ, ഉത്സവ സീസൺ തുടങ്ങിയ സമയത്തൊക്കെ സംഭവിക്കുന്നത് ഇതാണ്.

രാജ്യത്ത് വാങ്ങിയ സ്വർണം കൂടുതലായി കരുതൽ ധനമായ സൂക്ഷിക്കാൻ ആർബിഐ തീരുമാനിച്ചുവെന്നിരിക്കട്ടെ, അപ്പോൾ രാജ്യത്ത് സ്വർണ വിതരണം കുറയുകയും ഡിമാൻഡ് സ്ഥിരമായി തുടരുകയാണെങ്കിൽ സ്വർണവില ഉയരുകയും ചെയ്യും.

പണപ്പെരുപ്പം

നേരത്തെ സൂചിപ്പിച്ചതു പോലെ സ്വർണം ഒരു നിക്ഷേപ മാർ​ഗമാണ് എന്ന കാര്യത്തിൽ സംശയമില്ല. പണപ്പെരുപ്പം ഉയരുമ്പോൾ നിക്ഷേപകർ കൂടുതലായി സ്വർണത്തിൽ നിക്ഷേപിക്കുന്നു. അങ്ങനെ വില ഉയരുന്നു. പണപ്പെരുപ്പം കൂടുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യം കുറയുകയും എക്സ്ചേഞ്ച് മൂല്യം കുറയ്ക്കുകയും ചെയ്യുന്നു. ഇതും സ്വർണത്തിന്റെ വില വർധനവിനു കാരണമാകുകയും ചെയ്യുന്നു.

രൂപയുടെ മൂല്യം

ലണ്ടൻ ബുള്ളിയൻ മാർക്കറ്റിൽ നിശ്ചയിക്കപ്പെടുന്ന സ്വർണ വില ഡോളർ, യൂറോ, പൗണ്ട് എന്നീ കറൻസികളിലേക്കാണ് മാറ്റപ്പെടുന്നത്. അപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യവും എക്സ്ചേഞ്ച് വാല്യൂവും ഇവിടെ വലിയ ഘടകമാകുന്നു. രൂപയുടെ മൂല്യം ഇടിയുമ്പോൾ വിനിമയ നിരക്ക് കൂടുതലാകും. ഉയർന്ന വിനിമയ നിരക്ക് ഉയർന്ന വിലയിലേക്ക് നയിക്കുന്നു.

നികുതി, ഇറക്കുമതി തീരുവ

രാജ്യത്തേക്കാവശ്യമായ സ്വർണം ഭൂരിഭാ​ഗവും ഇറക്കുമതി ചെയ്യുകയാണെന്ന് നേരത്തെ പറഞ്ഞു. അങ്ങനെ സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ തീരുവ ചുമത്തും. അപ്പോൾ കേന്ദ്ര സർക്കാർ നയങ്ങൾ അനുസരിച്ച് കസ്റ്റംസ് തീരുവ മാറ്റുമ്പോൾ ഇവിടത്തെ സ്വർണ വില മാറും. ഇത് കൂടാതെ വാറ്റ്, പ്രാദേശിക നികുതികൾ, ഡെമോഗ്രാഫിക് ലൊക്കേഷൻ, വിതരണച്ചെലവ് എന്നിവയനുസരിച്ചും സ്വർണ നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+