Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ധൈര്യത്തില്‍ വാങ്ങൂ; ലാഭം മാത്രം വരുന്ന വഴി ഇതാണ്... അന്ന് 10000 മാത്രം, ഇന്ന് 77000ത്തിന് മുകളില്‍

പണമുണ്ടാക്കാന്‍ പലവഴികള്‍ തേടുന്നവരാണ് എല്ലാവരും. വ്യവസായ പ്രമുഖരുടെ കഥകള്‍ നമുക്ക് പ്രചോദനവുമാണ്. കഠിനമായ അധ്വാനത്തിന്റെയും അക്ഷീണ പരിശ്രമത്തിന്റെയും ഇന്നലെകള്‍ കടന്നാണ് അവര്‍ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. അതേസമയം, പെട്ടെന്ന് പണമുണ്ടാക്കുക എന്ന അബദ്ധ ചിന്തയാണ് മറ്റു ചിലര്‍ക്ക്. അവരാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളിലും മറ്റും ഇരകളാകുക.

പൊടുന്നനെ പണമുണ്ടാക്കാന്‍ ഒരിക്കലും പറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും വലിയ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോഴാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടുന്നത്. പണം സമ്പാദിക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്ന് സ്വര്‍ണമാണ്. ഈ മഞ്ഞലോഹത്തിന്റെ കഴിഞ്ഞകാല വില നിലവാരം ഇക്കാര്യം അടിവരയിടുന്നു. നാള്‍ക്കുനാള്‍ വില കൂടുന്ന ലോഹമാണ് സ്വര്‍ണം.

gold price profit-1

വളരെ നേരിയ തോതില്‍ വില കൂടിയിരുന്ന സ്വര്‍ണത്തിന് 2000ത്തിലാണ് കുതിപ്പുണ്ടായത്. 10 ഗ്രാം സ്വര്‍ണത്തിന്റെ 18 കൊല്ലം മുമ്പുള്ള വിലയും ഇന്നത്തെ വിലയും കേട്ടാല്‍ ആരും ആശ്ചര്യപ്പെടും. 2006 ഏപ്രിലില്‍ വെറും 10000 രൂപ മാത്രമായിരുന്നു 10 ഗ്രാം സ്വര്‍ണത്തിന്റെ വില. കൃത്യം നാല് വര്‍ഷം കഴിഞ്ഞ് 2010ലെത്തിയപ്പോള്‍ 10000 രൂപ കൂടി വര്‍ധിച്ച് 20000 രൂപയിലെത്തി.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെടുന്നു, യൂറോപ്പ് പിന്നാലെ സഞ്ചരിക്കുന്നു, ലോകത്തെ വന്‍കിട കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു... എങ്ങോട്ടാണ് സാമ്പത്തിക രംഗം പോകുന്നതെന്ന് എല്ലാവരും അതിശയിച്ച ഘട്ടമായിരുന്നു അത്. എവിടെ നിക്ഷേപിച്ചാലും നഷ്ടം മാത്രം പ്രതീക്ഷിച്ച വേളയിലാണ് സ്വര്‍ണം കൂടുതല്‍ ആകര്‍ഷകമായത്. നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തിലേക്ക് തിരിഞ്ഞു.

ബാങ്കുകള്‍ ഡോളര്‍ വിറ്റ് പോലും സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണത്തിന് വില കുത്തനെ കുതിച്ചു. 2011 ആഗസ്റ്റില്‍ 10 ഗ്രാമിന് 30000 രൂപയിലേക്ക് എത്തി. 2020 ഫെബ്രുവരിയില്‍ 40000 രൂപയിലേക്കും. അഞ്ച് മാസം കഴിഞ്ഞ് ജൂലൈയിലെത്തിയപ്പോല്‍ വില 50000ത്തിലെത്തി. 2020 ഡിസംബറില്‍ സ്വര്‍ണത്തിന് വീണ്ടും കുതിച്ച് 60000 എന്ന വിലയിലെത്തി.

കൊവിഡ് കാലത്ത് സമാനമായ വെല്ലുവിളി ലോകത്തെ നിക്ഷേപകരും വന്‍കിട കമ്പനികളും നേരിട്ടിരുന്നു. ജോലിയുടെ പതിവ് രീതിയില്‍ കാതലായ മാറ്റം വന്നു. കൊവിഡ് വ്യാപിച്ചതോടെ ലോക ഗതാഗതം നിശ്ചലമായി. സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടു എന്നതായിരുന്നു എല്ലാത്തിന്റെയും പര്യവസാനം. ഡോളറിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന രീതിയില്‍ മറ്റു കറന്‍സികളിലും വ്യാപാരം തുടങ്ങി.

2024ല്‍ സ്വര്‍ണം പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ഏപ്രിലില്‍ 10 ഗ്രാമിന് 70000 രൂപയായിരുന്നു വില. ഇപ്പോള്‍ 77000 കടന്നിരിക്കുന്നു. പശ്ചിമേഷ്യയിലെ അശാന്തി, ഡോളറിന്റെ മൂല്യ ശോഷണം, പലിശ നിരക്കുകള്‍ കുറച്ചത്... തുടങ്ങി പല ഘടകങ്ങളാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ അകര്‍ഷിക്കാന്‍ കാരണം. 2006ല്‍ 10000 രൂപ നല്‍കി സ്വര്‍ണം വാങ്ങിയ വ്യക്തിക്ക് ഇപ്പോള്‍ 77000 രൂപയാണ് കിട്ടുക എന്നത് നിസാര ലാഭമല്ല.

നിക്ഷേപിക്കാന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ല മാര്‍ഗമാണ് കേന്ദ്ര സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. ഒരു ഗ്രാം സ്വര്‍ണത്തിന് ഒരു ബോണ്ട് എന്ന രീതിയില്‍ സബ്‌സ്‌ക്രിപ്ഷന്‍ കിട്ടും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സ്വര്‍ണം വാങ്ങുന്ന ഡിജിറ്റല്‍ ഗോള്‍ഡ് സംവിധാനവുമുണ്ട്. ജ്വല്ലറികളില്‍ നിന്നും ബാങ്കുകളില്‍ നിന്ന് സ്വര്‍ണം നാണയം വാങ്ങി സൂക്ഷിക്കാം. ജ്വല്ലറികളില്‍ നിശ്ചിത തുക വച്ച് അടച്ച് വര്‍ഷത്തിലോ മറ്റോ സ്വര്‍ണം വാങ്ങാം, ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണം വാങ്ങുന്ന ഗോള്‍ഡ് ഇടിഎഫ് ഉണ്ട്... ഇതെല്ലാം സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന വ്യത്യസ്ത വഴികളാണ്. സാധ്യമാകുന്നത് ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയാല്‍ ഭാവിയില്‍ ലാഭം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+